Times Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്മീരിൽ സർവകക്ഷി യോഗം വിളിക്കുന്നു

 
പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്മീരിൽ സർവകക്ഷി യോഗം വിളിക്കുന്നു

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്മീരിൽ സർവകക്ഷി യോഗം വിളിക്കുന്നു. വ്യഴാഴ്ച യോഗം നടക്കുമെന്നാണ് റിപ്പോർട്ട്. ആർട്ടികൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട നരേന്ദ്ര മോദി ഭരണകൂടത്തിന്റെ നിർണായക നടപടികളിൽ ഒന്നാണിത്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞത് ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.

സർവകക്ഷി യോഗത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷ ഉപദേഷ്ട്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച്ച നടത്തി. 2019 ഓഗസ്റ്റിൽ ജമ്മുകാഷ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടികൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു.

Related Topics

Share this story