Times Kerala

കോപ്പ അമേരിക്ക; ബൊളീവിയയെ തകർത്ത് ചിലിയ്ക്ക് ആദ്യ ജയം

 
കോപ്പ അമേരിക്ക; ബൊളീവിയയെ തകർത്ത് ചിലിയ്ക്ക് ആദ്യ ജയം

കോപ്പ അമേരിക്ക ഫുട്ബോളിൽ ഗ്രൂപ്പ് ബി യിൽ നടന്ന മത്സരത്തിൽ ബൊളീവിയയ്‌ക്കെതിരെ ജയം സ്വന്തമാക്കി ചിലി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചിലിയുടെ ജയം. 10 ആം മിനുട്ടിൽ ബെൻ ബ്രെരേട്ടനാണ് ചിലിയ്ക്കായി ഗോൾ നേടിയത്. മത്സരത്തിലുടനീളം അർതുറോ വിദാലും സംഘവും പൂർണ ആധിപത്യം പുലർത്തിയിരുന്നു.

ബൊളീവിയൻ താരങ്ങൾക്ക് മത്സരത്തിൽ മികച്ച മുന്നേറ്റങ്ങൾ ഒന്നും തന്നെ നടത്തുവാൻ സാധിച്ചിരുന്നില്ല. ബൊളീവിയൻ ഗോൾകീപ്പർ ലാംപേയുടെ മികച്ച സേവുകളാണ് കൂടുതൽ ഗോളുകൾ വഴങ്ങുന്നതിൽ നിന്നും ബൊളീവിയയെ രക്ഷിച്ചത്. ഇത്തവണത്തെ കോപ്പയിലെ ചിലിയുടെ ആദ്യ ജയമാണിത്. അർജന്റീനയ്‌ക്കെതിരായ ചിലിയുടെ ആദ്യ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഈ ജയത്തോടെ നോക്കൗട്ട് സാധ്യതകള്‍ ചിലിയും സജീവമാക്കി.

Related Topics

Share this story