Times Kerala

ശനി,ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ

 
ശനി,ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ

തിരുവനന്തപുരം:ശനി,ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ. ഇതിന്റെ ഭാഗമായി കർശന പരിശോധന ഉണ്ടാകും. ഈ ദിവസങ്ങളിൽ മുൻപ് നൽകിയ ഇളവുകൾ ഉണ്ടാകില്ല. വിലക്ക് ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മെഡിക്കൽ സ്റ്റോർ,പാൽ,പച്ചക്കറി,മൽസ്യം,മാംസം,അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ തുറക്കാം.

ഹോട്ടലുകളിൽ ടേക്ക് എവേ അനുവദിക്കില്ല. അനാവശ്യ യാത്രകൾ അനുവദിക്കില്ല. പൊതുഗതാഗതം ഉണ്ടായിരിക്കില്ല. ട്രെയിൻ,വിമാന യാത്രക്കാർ ടിക്കറ്റും മറ്റ് രേഖകളും കാണിക്കണം. വിവാഹ,മരണ ചടങ്ങുകൾക്ക് 20 പേരെ മാത്രമേ അനുവദിക്കൂ.

Related Topics

Share this story