Times Kerala

കൊടകര കള്ളപ്പണ കവർച്ച കേസിൽ കൂടുതൽ കവർച്ച പണം കണ്ടെത്തി

 
കൊടകര കള്ളപ്പണ കവർച്ച കേസിൽ കൂടുതൽ കവർച്ച പണം കണ്ടെത്തി

തൃശൂർ: കൊടകര കള്ളപ്പണ കവർച്ച കേസിൽ കൂടുതൽ കവർച്ച പണം കണ്ടെത്തി. കണ്ണൂരിൽ നിന്നും ഏഴര ലക്ഷം രൂപയാണ് പോലീസ് കണ്ടെടുത്തത്. പ്രതികളായ ബഷീർ,റൗഫ്,സജീഷ് എന്നിവരെ ജയിലിൽ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

ഇതോടെ കവർച്ച ചെയ്യപ്പെട്ട ഒന്നരക്കോടിയോളം രൂപ പോലീസ് കണ്ടെത്തി. മൂന്നരകോടിയിൽ ഇനി രണ്ട് കോടി കൂടി കണ്ടെത്താനുമുണ്ട്. ഇതിനായി കണ്ണൂരിലും കോഴിക്കോടും ഇന്ന് പരിശോധന തുടരും.

Related Topics

Share this story