Times Kerala

മൂ​ന്നാം ത​രം​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യാ​പ​ന​ശേ​ഷി​യു​ള്ള വൈ​റ​സ് സാ​ധ്യ​ത; ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി

 
മൂ​ന്നാം ത​രം​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യാ​പ​ന​ശേ​ഷി​യു​ള്ള വൈ​റ​സ് സാ​ധ്യ​ത; ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യാ​പ​ന​ശേ​ഷി​യു​ള്ള വൈ​റ​സ് സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മൂ​ന്നാം ത​രം​ഗ​ത്തി​നു​ള്ള സാ​ധ്യ​ത ന​മ്മ​ൾ കണക്കിലെടുക്കണമെന്നും, ഡെ​ല്‍​റ്റ വൈ​റ​സി​നെ​ക്കാ​ളും വ്യാ​പ​ന​ശേ​ഷി​യു​ള്ള ജ​ന​തി​ക വ്യ​തി​യാ​നം സം​ഭ​വി​ച്ച കോ​വി​ഡ് വൈ​റ​സി​ന്‍റെ ആ​വി​ര്‍​ഭാ​വം ന​മ്മു​ക്ക് ത​ള്ളി​ക്ക​ള​യാ​നാ​വില്ലെന്നും, അതിനാൽ തന്നെ അ​തീ​വ ജാ​ഗ്ര​ത പൂ​ല​ര്‍​ത്തേ​ണ്ട കാ​ര്യ​മാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് അതിനനുസൃതമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. ഈ നിയന്ത്രണങ്ങളോട് പൂര്‍ണമായ സഹകരണം എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടാകണം. ലോക്ഡൗണ്‍ ഘട്ടത്തില്‍ പുലര്‍ത്തിയ ജാഗ്രത ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീവ്രവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വൈറസിനെയാണ് നമ്മളിപ്പോള്‍ അഭിമുഖീകരിക്കുന്നത്. അതുകൊണ്ട് തന്നെ കര്‍ശനമായ രീതിയില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

ഇരട്ട മാസ്ക്കുകള്‍ ധരിക്കാനും ചെറിയ കൂടിച്ചേരലുകള്‍ പോലും ഒഴിവാക്കാനും പൊതുസ്ഥലത്തെന്ന പോലെ വീടുകള്‍ക്കകത്തും കരുതലുകള്‍ സ്വീകരിക്കാനും ശ്രദ്ധിക്കണം. മുന്‍പ് നിരവധി തവണ വിശദമാക്കിയതു പോലെ അടുത്ത് ഇടപഴകലുകളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കണം. കടകളിലും തൊഴില്‍ സ്ഥാപനങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തണം. അടഞ്ഞ സ്ഥലങ്ങളും വേണ്ട. വായു സഞ്ചാരമുള്ളിടങ്ങളിലാകണം ഇടപഴകലുകളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story