Times Kerala

സാംസങ് ഇന്ത്യയിൽ ഗാലക്സി ടാബ് എസ്7 എഫ്ഇ, ഗാലക്സി ടാബ് എ7 എന്നിവ അവതരിപ്പിച്ചു

 
സാംസങ് ഇന്ത്യയിൽ ഗാലക്സി ടാബ് എസ്7 എഫ്ഇ, ഗാലക്സി ടാബ് എ7 എന്നിവ അവതരിപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങ്, ഇന്ന് ഇന്ത്യയിൽ ഗാലക്സി ടാബ് എസ്7 എഫ്ഇ, ഗാലക്സി ടാബ് എ7 എന്നിവ അവതരിപ്പിച്ചു. സാംസങിന്‍റെ ഗാലക്സി ടാബ് പോർട്ട്ഫോളിയയിലേക്ക് കൂട്ടിച്ചേർക്കുന്ന ഏറ്റവും പുതിയ ഡിവൈസുകളാണ് ഇവ രണ്ടും. ഉപഭോക്താക്കളുടെ പ്രൊഡക്റ്റിവിറ്റി, ക്രിയേറ്റിവിറ്റി, എന്‍റർടെയ്ൻമെന്‍റ് ആവശ്യങ്ങൾ നിറവേറ്റാൻ പോന്ന ഉപകരണങ്ങളാണിവ. ഗാലക്സി ടാബ് എസ്7 എഫ്ഇയിൽ ഉള്ളത് ഗാലക്സി ടാബ് എസ്7+-ൽ നിന്നുള്ള വലിയ ഡിസ്പ്ലേ, എസ് പെൻ പോലുള്ള ഫാൻ-ഫേവറിറ്റ് ഫീച്ചറുകളാണ്. ജോലി ചെയ്യാനും പഠനത്തിനും ഡിസൈൻ ചെയ്യാനും വിനോദ ആവശ്യങ്ങൾക്കും ഇത് ഒരുപോലെ ഉപകരിക്കും. ഗാലക്സി ടാബ് എ7 ലൈറ്റിന്‍റെ കോംപാക്റ്റ് ഡിസൈനും ഫീച്ചറുകളും എന്‍റർടെയ്ൻമെന്‍റിനും ഗെയ്മിംഗിനും ഏറ്റവും അനുയോജ്യമായ ഡിവൈസാണ്.

ഗാലക്സി ടാബ് എസ് 7 എഫ്ഇ നാല് നിറങ്ങളിൽ ലഭ്യമാകും – മിസ്റ്റിക്ക് ബ്ലാക്ക്, മിസ്റ്റിക്ക് സിൽവർ, മിസ്റ്റിക്ക് ഗ്രീൻ, മിസ്റ്റിക്ക് പിങ്ക്. അതേസമയം, ഗാലക്സി ടാബ് എ7 ലൈറ്റ് – ഗ്രേ, സിൽവർ എന്നീ രണ്ട് സ്റ്റൈലിഷ് നിറങ്ങളിൽ ലഭ്യമാകും.

ഗാലക്സി ടാബ് എസ്7 എഫ്ഇയുടെ 4ജിബി + 64ജിബി പതിപ്പിന് 46,999 രൂപയും 6ജിബി +128ജിബി പതിപ്പിന് 50,999 രൂപയുമാണ് വില. ഗാലക്സി ടാബ് എ7 ലൈറ്റ് 3ജിബി + 32ജിബി പതിപ്പിൽ ലഭ്യമാണ്, ഇതിന്‍റെ വൈഫൈ മോഡലിന് 11999 രൂപയും LET മോഡലിന് 14999 രൂപയുമാണ് വില.  ഗാലക്സി ടാബ് എസ് 7 എഫ്ഇക്ക് സാംസങ് ആവേശകരമായ ഇൻട്രൊഡക്റ്ററി ഓഫറുകളും നൽകുന്നു. എച്ച്ഡിഎഫ്സി ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ നിങ്ങൾക്ക് 4000 രൂപ വരെ ക്യാഷ്ബാക്കും കീബോർഡ് കവറിന് 10000 രൂപ ഓഫും ലഭിക്കും. ഇത് മാത്രമല്ല, ഗാലക്സി ടാബ് എ7 ലൈറ്റിൽ, നിങ്ങൾക്ക് 6 മാസം വരെ നോ കോസ്റ്റ് ഇഎംഐ ലഭിക്കും, അതായത് നിങ്ങൾക്ക് ഇപ്പോൾ പ്രതിമാസം 2499 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐയിലൂടെ ഗാലക്സി ടാബ് എ7 ലൈറ്റ് സ്വന്തമാക്കാം.

ഉപഭോക്താക്കൾക്ക് ജൂൺ 23 മുതൽ Samsung.com, സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, പ്രമുഖ ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഗാലക്സി ടാബ് എസ് 7 എഫ്ഇ, ഗാലക്സി ടാബ് എ7 ലൈറ്റ് എന്നിവ വാങ്ങാം.

“റിമോട്ട് വർക്കിംഗ്, വെർച്വൽ ലേർണിംഗ് എന്നിവയാണ് പുതിയ സാധാരണത്വം. സാംസങിൽ ഞങ്ങൾ, പുതിയ രണ്ട് ലാൻഡ്മാർക്ക് ടാബ്‌ലെറ്റുകളായ ടാബ് എസ്7 എഫ്ഇ, ടാബ് എ7 ലൈറ്റ് എന്നിവ വികസിപ്പിക്കുന്നതിനായി ഞങ്ങളെ തന്നെ ക്രിയേറ്റീവായും ടെക്നിക്കലായും പുഷ് ചെയ്തിരുന്നു. ഈ ആകർഷകമായ പുതിയ ടാബുകൾ നിങ്ങളെ കൂടുതൽ പ്രൊഡക്റ്റീവാകാനും കൂടുതൽ ക്രിയേറ്റീവാകാനും അനായാസം മൾട്ടിടാസ്ക്ക് ചെയ്യാനും അനുവദിക്കുന്നു. നിങ്ങൾ ജോലി ചെയ്യുന്നതും പഠിക്കുന്നതും കളിക്കുന്നതുമായ രീതികളെ ഇത് പുനർനിർവചിക്കും” – സാംസങ് ഇന്ത്യ, മൊബൈൽ ബിസിനസ്, ഡയറക്ടർ, മാഥുർ ചതുർവേദി പറഞ്ഞു.

ഗാലക്സി ടാബ് എസ്7 എഫ്ഇ

ഗാലക്സി ടാബ് എസ്7 എഫ്ഇ നിങ്ങൾ ഇഷ്ടപ്പെടുന്ന ഫീച്ചറുകളെ താങ്ങാനാവുന്ന വിലയിൽ നിങ്ങൾക്ക് ലഭ്യമാക്കുന്നു. കൂടുതൽ പ്രൊഡക്റ്റീവാകാനും ക്രിയേറ്റീവാകാനും നിങ്ങളെ സഹായിക്കുന്നു. ആകർഷകമായ ഫീച്ചറുകളോടെ ഡിസൈൻ ചെയ്തിരിക്കുന്ന ഈ ഡിവൈസ് ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ പോന്നവയാണ്.

കാഴ്ച്ചാനുഭവത്തെ പുനർനിർവചിക്കുന്നു
ഗാലക്സി ടാബ് എസ്7 എഫ്ഇയിൽ വലിയ 12.4 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ഇത് 16:10 ആസ്പെക്റ്റ് റേഷ്യോ പിക്ച്ചറും 244 പിക്സൽ പെർ ഇഞ്ച് (PPI) റെസല്യൂഷനും പിന്തുണയ്ക്കുന്നു. AKG സ്പീക്കറുകളിലൂടെ ഡോൾബി അറ്റ്മോസ് സൌണ്ട് ക്വാളിറ്റി ലഭിക്കുന്നു.

ഗാലക്സി ടാബ് എസ്7 എഫ്ഇയിൽ 10090 എംഎഎച്ച് മെഗാ ബാറ്ററിയാണുള്ളത്. ജോലിയോ ക്ലാസോ കഴിഞ്ഞ ശേഷവും നിങ്ങൾക്ക് ബിംഗ് വാച്ച് ചെയ്യാനുള്ള ബാറ്ററി ചാർജ് ഇതിലുണ്ടാകും. ഗാലക്സി ടാബ് എസ് 7 എഫ്ഇ 45W സൂപ്പർഫാസ്റ്റ് ചാർജിനെ പിന്തുണയ്ക്കുന്നു, അത് വെറും 90 മിനിറ്റിനുള്ളിൽ വലിയ ബാറ്ററി ചാർജ് ചെയ്യാൻ സഹായിക്കുന്നു.  ടാബ് എസ് 7 എഫ്ഇയുടെ ബോക്സിൽ 15W ചാർജറാണുള്ളത്. 45W ഫാസ്റ്റ് ചാർജർ Samsung.com, പ്രമുഖ റീട്ടെയിൽ ഔട്ട് ലെറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേകം വാങ്ങാൻ കഴിയും. ഗാലക്സി ടാബ് എസ്7 എഫ്ഇയിൽ ശക്തമായ ക്വാൽക്കം സ്നാപ്ഡ്രാഗൺ 750ജി പ്രോസസ്സറാണുള്ളത്, ഇത് മെച്ചപ്പെട്ട പ്രകടനം നൽകാനും സുഗമമായ മൾട്ടിടാസ്കിംഗ് അനുഭവം ഉറപ്പാക്കാനും സഹായിക്കുന്നു. ഗാലക്സി ടാബ് എസ്7 എഫ്ഇയിൽ 8എംപി റിയർ ക്യാമറയും വീഡിയോ കോളുകൾക്കായി ഒപ്റ്റിമൈസ് ചെയ്ത 5എംപി ഫ്രണ്ട് ലാൻഡ്സ്കേപ്പ് മോഡ് ക്യാമറയുമുണ്ട്.

ക്രിയേറ്റിവിറ്റി അൺലോക്ക് ചെയ്യൂ

ഗാലക്സി ടാബ് എസ് 7 എഫ്ഇക്കൊപ്പം ഉൾപ്പെടുത്തിയിട്ടുള്ള എസ് പെൻ, ജോലി, പഠനം, കളി എന്നിവയ്ക്കിടയിൽ തടസ്സമില്ലാതെ മാറാൻ സഹായിക്കുന്ന ഒരു “മാന്ത്രിക വടി” ആണ്, നിങ്ങളുടെ സർഗ്ഗാത്മകത മെച്ചപ്പെടുത്താൻ ഇത് നിങ്ങളെ സഹായിക്കുന്നു. ഇത് ചാർജ് ചെയ്യേണ്ടതില്ല. 30 എംഎസിൽ താഴെ വളരെ കുറഞ്ഞ ലാറ്റൻസിയെ ഉള്ളൂ എന്നതിനാൽ ഒരു യഥാർത്ഥ പെൻ പേപ്പർ അനുഭവം ഇത് നൽകുന്നു.

നിങ്ങളുടെ ഉള്ളിലെ ആർട്ടിസ്റ്റിനെ ഉണർത്തുന്നതിന്, ക്ലിപ്പ് സ്റ്റുഡിയോ, കാൻവ തുടങ്ങിയ നിരവധി പ്രീമിയം സോഫ്റ്റ്‌വെയർ സബ്സ്ക്രിപ്ഷനുകൾ ഇതോടൊപ്പം ബണ്ടിൽ ചെയ്തിട്ടുണ്ട്.

സാംസങ് നോട്ട്സ് ഉപയോഗിച്ച്, നിങ്ങളുടെ ഓൺ-സ്ക്രീൻ കൈകൊണ്ട് എഴുതിയ കുറിപ്പുകൾ ടെക്സ്റ്റിലേക്ക് എളുപ്പത്തിൽ മാറ്റാനാകും. ഓട്ടോമാറ്റിക് ടാഗുകൾ ഉപയോഗിച്ച് നിങ്ങളുടെ കുറിപ്പുകൾ ക്രമീകരിക്കാനാകും. കൈകൊണ്ട് എഴുതിയതാണെങ്കിലും ടെക്സ്റ്റ് ആണെങ്കിലും, പെട്ടെന്ന് തന്നെ നിങ്ങൾക്ക് ആവശ്യമായ കൃത്യമായ കുറിപ്പ് കണ്ടെത്താൻ ഇന്റലിജന്‍റ് സെർച്ച് ഉപയോഗിക്കാം. ഇതിൽ നോട്ട് ഷെൽഫും സൗജന്യമായി ഉൾപ്പെടുത്തിയിരിക്കുന്നു.സാംസങ് ഇന്ത്യയിൽ ഗാലക്സി ടാബ് എസ്7 എഫ്ഇ, ഗാലക്സി ടാബ് എ7 എന്നിവ അവതരിപ്പിച്ചു

പ്രൊഡക്റ്റിവിറ്റി ഇരട്ടിയാക്കുക

സാംസങ് ഗാലക്സി ടാബ് എസ് 7 എഫ്ഇ ഒരു പിസി പോലെ ശക്തമാണ്. സാംസങ് DeX, ബുക്ക് കവർ കീബോർഡ് എന്നിവ ഉപയോഗിച്ച്, ലാപ്ടോപ്പ് പോലെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ടാബ്‌ലെറ്റ് ഉപയോഗിക്കാം. രണ്ടാമത്തെ സ്ക്രീനിലൂടെ, നിങ്ങളുടെ കാഴ്ച വിപുലീകരിക്കുന്നതിനും നിങ്ങളുടെ പിസിക്കൊപ്പം ഒരു അധിക ഡിസ്പ്ലേയായി നിങ്ങളുടെ ഗാലക്സി ടാബ് എസ് 7 എഫ്ഇയെ ഉപയോഗിക്കാനും കഴിയും.

മൾട്ടി-ആക്റ്റീവ് വിൻഡോയിലൂടെ, നിങ്ങൾക്ക് ഒരേസമയം മൂന്ന് ആപ്പുകൾ വരെ തുറക്കാൻ കഴിയും, അതായത് നിങ്ങൾക്ക് വെബ് ബ്രൗസ് ചെയ്യാനും കുറിപ്പുകൾ എടുക്കാനും സ്ക്രീനിൽ ഒരു വീഡിയോ സ്ട്രീം ചെയ്യാനും കഴിയും. ആപ്പ് ജോഡിയാക്കൽ ഉപയോഗിച്ച്, മൾട്ടി-ആക്റ്റീവ് വിൻഡോയിൽ ആപ്പുകളുടെ പ്രിയപ്പെട്ട കോമ്പിനേഷൻ സംരക്ഷിക്കാനും വേഗത്തിൽ ലോഞ്ച് ചെയ്യാനും നിങ്ങൾക്ക് കഴിയും.

ഗാലക്സി ടാബ് എ7 ലൈറ്റ്

നിങ്ങൾ ക്ലാസ്റൂമിലാണെങ്കിലും ചാറ്റ് റൂമിലാണെങ്കിലും ഗെയിം റൂമിലാണെങ്കിലും, ഗാലക്സി ടാബ് എ7 ലൈറ്റ് ദിവസം മുഴുവൻ നിങ്ങളുടെ കൂട്ടാളിയായി പ്രവർത്തിക്കാൻ പാകത്തിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗാലക്സി ടാബ് എ7 ലൈറ്റ് യുവ ഇന്ത്യൻ ഉപഭോക്താക്കളുടെ വിനോദ ആവശ്യങ്ങൾ നിറവേറ്റാൻ ഉദ്ദേശിച്ചുള്ളതാണ്.

 മൊബിലിറ്റി

കോംപാക്റ്റ്, ഓൺ-ദി-ഗോ ടാബ്‌ലറ്റ് വേണ്ടവർക്ക്, ഗാലക്സി ടാബ് എ7 ലൈറ്റ് ആശ്രയിക്കാവുന്നൊരു ഓപ്ഷനാണ്. 8.7 ഇഞ്ച് സ്ക്രീൻ സ്ലീക്ക്, ഡ്യൂറബിൾ മെറ്റൽ കവറിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ, കോംപാക്റ്റ് ഗാലക്സി ടാബ് എ7 ലൈറ്റ് അൾട്രാ പോർട്ടബിൾ ആണ്. ഇതിന് തീരെ കനം കുറവാണ്, കോംപാക്റ്റ് ഫോം ഫാക്ടർ ഉണ്ട്, 8 മില്ലീമീറ്റർ നേർത്തതുമാണ്. ഗെസ്ച്ചർ കൺട്രോളോടെ ഒരു കൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനായി ഡിസൈൻ ചെയ്തിരിക്കുന്നതാണ് ഗാലക്സി ടാബ് എ7. ഗാലക്സി ടാബ് എ7 ലൈറ്റിൽ 8എംപി റിയർ ക്യാമറയും 2എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.

എന്‍റർടെയ്ൻമെന്‍റ്


ഗാലക്സി ടാബ് എ7 ലൈറ്റ് ഡോൾബി അറ്റ്മോസ് സറൗണ്ട് ശബ്ദം, വലിയ ആകർഷണീയമായ ഡിസ്പ്ലേ, ശക്തമായ ഡ്യുവൽ സ്പീക്കറുകൾ എന്നിവയിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട സിനിമകളും ഷോകളും കൂടുതൽ ആസ്വാദ്യകരമാക്കുന്നു. 32 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത്. ഇത് മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് 1ടിബി വരെ വികസിപ്പിക്കാവുന്നതാണ്. 1.8GHZ ഒക്ടാ-കോർ മീഡിയാടെക് ഹീലിയോ P22T (MT8768T) പ്രോസസ്സർ സുഗമവും വേഗതയേറിയതുമായ ഗെയിമിംഗ് പ്രകടനം ഉറപ്പാക്കാൻ സഹായിക്കുന്നു.

5100എംഎഎച്ച് ബാറ്ററി, 15W അഡാപ്റ്റീവ് ഫാസ്റ്റ് ചാർജിംഗ് എന്നിവയുടെ ദീർഘനേരം നീണ്ടു നിൽക്കുന്ന ബാറ്ററിയുള്ള ഗാലക്സി ടാബ് എ7 ലൈറ്റ് യാത്രയിലും മറ്റും ട്രെൻഡിംഗായ പുതിയ ഷോ കാണുന്നതിനോ ഗെയിമിംഗിനോ ഒക്കെ അനുയോജ്യമാണ്.

ഗാലക്സി ഇക്കോസിസ്റ്റം 

ഗാലക്സി ടാബ് എ7 ലൈറ്റ് മറ്റ് ഗാലക്സി ഉപകരണങ്ങളുമായി കണക്റ്റ് ചെയ്യാൻ സാധിക്കുന്നു – നിങ്ങളുടെ ഫോൺ മുതൽ വെയറബിൾ ഉപകരണങ്ങൾ വരെ എല്ലാം ഇതുമായി കണക്റ്റ് ചെയ്യാം. നിങ്ങളുടെ സ്മാർട്ട്ഫോൺ സമീപത്തില്ലെങ്കിലും, നിങ്ങളുടെ ടാബ്‍ലെറ്റിലെ സാംസങ് അക്കൗണ്ട് വഴി നിങ്ങൾക്ക് കോളുകൾ എടുക്കുകയും ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യാം. പ്രാപ്തമാക്കിയ ഉപകരണങ്ങൾക്കിടയിൽ ടെക്സ്റ്റോ ചിത്രങ്ങളോ നിങ്ങൾക്ക് എളുപ്പത്തിൽ പകർത്താനും ഒട്ടിക്കാനും കഴിയും.

ഗാലക്സി ടാബ് എ7 ലൈറ്റിന് സുരക്ഷയൊരുക്കുന്നത് ഞങ്ങളുടെ സിഗ്നേച്ചർ ഡിഫൻസ് ഗ്രേഡ് സുരക്ഷാ പ്ലാറ്റ്ഫോമായ നോക്സ് ആണ്. ഇത് നിങ്ങളുടെ എല്ലാ ഡാറ്റയും ഇടപാടുകളും സുരക്ഷിതമാക്കി വയ്ക്കുന്നു. മുഴുവൻ കുടുംബത്തിനും ഉപയോഗിക്കാൻ കഴിയുന്ന ഒരു ഉപകരണമാണ് ഗാലക്സി ടാബ് എ7 ലൈറ്റ്. സാംസങ് കിഡ്സ് ഉപയോഗിച്ച്, നിങ്ങൾക്ക് ദൈനംദിന പ്ലേടൈം അലവൻസുകൾ ക്രമീകരിക്കാം, ചില ആപ്പുകളിലേക്കുള്ള ആക്സസ് പരിമിതപ്പെടുത്താം, ആവേശകരവും കളർഫുള്ളുമായ പഠന ആപ്പുകളിലൂടെയും ഗെയിമുകളിലൂടെയും നിങ്ങളുടെ കുട്ടികളെ സുരക്ഷിതമായി ഡിജിറ്റൽ ലോകത്തേക്ക് പരിചയപ്പെടുത്താം.

വിലയും ലഭ്യതയും

ഗാലക്സി ടാബ് എസ് 7 എഫ്ഇ നാല് നിറങ്ങളിൽ ലഭ്യമാകും – മിസ്റ്റിക്ക് ബ്ലാക്ക്, മിസ്റ്റിക്ക് സിൽവർ, മിസ്റ്റിക്ക് ഗ്രീൻ, മിസ്റ്റിക്ക് പിങ്ക്. അതേസമയം, ഗാലക്സി ടാബ് എ7 ലൈറ്റ് – ഗ്രേ, സിൽവർ എന്നീ രണ്ട് സ്റ്റൈലിഷ് നിറങ്ങളിൽ ലഭ്യമാകും.

ഗാലക്സി ടാബ് എസ്7 എഫ്ഇയുടെ 4ജിബി + 64ജിബി പതിപ്പിന് 46,999 രൂപയും 6ജിബി +128ജിബി പതിപ്പിന് 50,999 രൂപയുമാണ് വില. ഗാലക്സി ടാബ് എ7 ലൈറ്റ് 3ജിബി + 32ജിബി പതിപ്പിൽ ലഭ്യമാണ്, ഇതിന്‍റെ വൈഫൈ മോഡലിന് 11999 രൂപയും LET മോഡലിന് 14999 രൂപയുമാണ് വില.  ഗാലക്സി ടാബ് എസ് 7 എഫ്ഇക്ക് സാംസങ് ആവേശകരമായ ഇൻട്രൊഡക്റ്ററി ഓഫറുകളും നൽകുന്നു. എച്ച്ഡിഎഫ്സി ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ നിങ്ങൾക്ക് 4000 രൂപ വരെ ക്യാഷ്ബാക്കും കീബോർഡ് കവറിന് 10000 രൂപ ഓഫും ലഭിക്കും. ഇത് മാത്രമല്ല, ഗാലക്സി ടാബ് എ7 ലൈറ്റിൽ, നിങ്ങൾക്ക് 6 മാസം വരെ നോ കോസ്റ്റ് ഇഎംഐ ലഭിക്കും, അതായത് നിങ്ങൾക്ക് ഇപ്പോൾ പ്രതിമാസം 2499 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐയിലൂടെ ഗാലക്സി ടാബ് എ7 ലൈറ്റ് സ്വന്തമാക്കാം.

ഉപഭോക്താക്കൾക്ക് ജൂൺ 23 മുതൽ Samsung.com, സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, പ്രമുഖ ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഗാലക്സി ടാബ് എസ് 7 എഫ്ഇ, ഗാലക്സി ടാബ് എ7 ലൈറ്റ് എന്നിവ വാങ്ങാം.

Related Topics

Share this story