Times Kerala

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മാതാവ് നിര്യാതയായി

 
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മാതാവ് നിര്യാതയായി

വേങ്ങര: യു.പിയിൽ ജയിലിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഉമ്മ വേങ്ങര പൂച്ചോലമാട്ടിലെ ഖദീജക്കുട്ടി (91) നിര്യാതയായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പൻ ഹത്രാസ് പീഡനക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. അസുഖമായി കിടക്കുന്ന ഉമ്മയെ കാണാന്‍ ജാമ്യം അനുവദിക്കണമെന്ന് കാപ്പന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ജാമ്യം ലഭിച്ചില്ല. മകന്റെ മോചനം കാണാതെയാണ് മാതാവ് വിടവാങ്ങിയത്.

Related Topics

Share this story