Times Kerala

ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം; കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രതി

 
ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം; കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രതി

കോഴിക്കോട്:  മുക്കം നീലേശ്വരം ഹയര്‍സെക്കണ്ടറി സ്കൂളില്‍ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ കൂടുതല്‍ െവളിപ്പെടുത്തലുമായി കേസിലെ മൂന്നാംപ്രതി പി.കെ ഫൈസല്‍. ഇംഗ്ലീഷ് പരീക്ഷയുടെ ഉത്തരക്കടലാസ്സുകള്‍ പതിവിന് വിപരീതമായി ഒരു ദിവസം മുഴുവന്‍ സ്കൂളില്‍ സൂക്ഷിച്ചെന്നും ബണ്ടില്‍ സ്കൂളില്‍ സൂക്ഷിച്ച ദിവസം ക്രമക്കേട് നടന്നിട്ടുണ്ടാകാമെന്നും മൂന്നാംപ്രതി ഫൈസല്‍ പറഞ്ഞു.

ചേന്ദമംഗലൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിെല അധ്യാപകനാണ് പികെ ഫൈസല്‍, നീലേശ്വരം സ്കൂളില്‍ പരീക്ഷ ഡെപ്യൂട്ടി ചീഫായിരുന്നു,ക്രമക്കേട് കണ്ടെത്തിയ ഇംഗ്ലീഷ് പരീക്ഷ നടന്ന ദിവസം ഉത്തരക്കടലാസ്സുകള്‍ തപാലില്‍ അയക്കാന്‍ സാധിച്ചില്ല,ഒാണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കിട്ടേണ്ട  സ്ലിപ്പ് വൈകിയ കാരണം പറഞ്ഞ് പേപ്പറുകള്‍ സ്കൂളില്‍ തന്നെ സൂക്ഷിയ്ക്കാന്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു.ആ ദിവസം ഉത്തരപേപ്പറില്‍ ക്രമക്കേട് നടന്നിട്ടുണ്ടാകാമെന്നും ഫൈസല്‍ സംശയിക്കുന്നു.

കോപ്പിയടി സ്ഥീരികരിച്ച  ഇംഗ്ലീഷ് പരീക്ഷ നടന്ന ദിവസം താന്‍ പൂര്‍ണമായും സ്കൂളില്‍ ഉണ്ടായിരുന്നു. പരീക്ഷ നടക്കുന്ന സമയത്ത് കോപ്പിയടിയോ ആള്‍മാറാട്ടമോ നടന്നിട്ടില്ല. സ്കൂളിന്റെ വിജയശതമാനം ഉയര്‍ത്തുകയായിരിക്കും അധ്യാപകന്റെ  ലക്ഷ്യമെന്നും ഫൈസല്‍ പറയുന്നു

Related Topics

Share this story