Times Kerala

സംസ്ഥാനത്ത് ഇതുവരെ 73 ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രി

 
സംസ്ഥാനത്ത് ഇതുവരെ 73 ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 73 ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 50 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 8 പേർ രോഗത്തിൽ നിന്നും മുക്തി നേടി. രോഗം ബാധിച്ച് ഇതുവരെ 15 മരണം സ്ഥിരീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കോവിഡ് മൂന്നാം തരംഗത്തിൽ കൂടുതൽ വ്യാപനശേഷിയുള്ള വൈറസിന് സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story