Times Kerala

സാധനം വാങ്ങാൻ കടയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; കടയുടമ അറസ്റ്റിൽ

 
സാധനം വാങ്ങാൻ കടയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; കടയുടമ അറസ്റ്റിൽ

ലക്നൗ: യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കടയുടമ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. താരിഖത്ത് ആണ് പിടിയിലായത്. പ്രതി നടത്തുന്ന കടയിൽ സാധനം വാങ്ങാൻ വന്ന കുട്ടിയെയാണ് താരിഖത്ത് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. സംഭവത്തെത്തുടർന്ന് കുട്ടി അവിടെ നിന്ന് ഓടി രക്ഷപ്പെട്ട് വീട്ടുകാരെ വിവരം അറിയിക്കുകയും വീട്ടുകാർ ഗാരി പുക്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽക്കുകയുമായിരുന്നു. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. താരിഖത്തിനെതിരെ പോക്സോ നിയമപ്രകാരെ കേസ് രജിസ്റ്റർ ചെയ്തു.

Related Topics

Share this story