Times Kerala

കാനം രാജേന്ദ്രനെ സർക്കാരിലെ പ്രമുഖൻ ബ്ലാക്ക് മെയിൽ ചെയ്യുന്നെന്ന വ്യാജ പ്രചാരണം; സിപിഐയിൽ വിവാദം

 
കാനം രാജേന്ദ്രനെ സർക്കാരിലെ പ്രമുഖൻ ബ്ലാക്ക് മെയിൽ ചെയ്യുന്നെന്ന വ്യാജ പ്രചാരണം; സിപിഐയിൽ വിവാദം

കൊല്ലം: പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സർക്കാരിലെ പ്രമുഖൻ ബ്ലാക്ക് മെയിൽ ചെയ്യുന്നെന്ന വ്യാജ പ്രചാരണത്തെച്ചൊല്ലി സിപിഐയിൽ വിവാദം. ഇന്നലെ ചേർന്ന പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ വിഷയം ചർച്ചയായി.

ഇന്നലെ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം കൂടിയായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാലാണു താൻ ഉന്നയിക്കാത്ത ആരോപണം തന്റെ പേരിൽ സംസ്ഥാന നേതൃത്വത്തിന്റെ ചെവിയിലെത്തിച്ചതെന്നു വ്യക്തമാക്കിയത്. ജില്ലാ എക്സിക്യൂട്ടീവിലോ സംസ്ഥാന കൗൺസിലിലോ താൻ ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ല.  മിനിട്സ് പരിശോധിച്ചാൽ അതു വ്യക്തമാകുമെന്നും വേണുഗോപാൽ പറഞ്ഞു. ഇങ്ങനെ ഒരു ആരോപണം പാർട്ടിയുടെ ഒരു ഘടകത്തിലും വന്നിട്ടില്ലെന്നും ആരോ അങ്ങനെ പ്രചരിപ്പിച്ചതാണെന്നും ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ മറുപടി നൽകി.

കൊല്ലത്തു നിന്നുള്ള അംഗം ഇങ്ങനെ ആരോപിച്ചതായി കേട്ടെന്നു കഴിഞ്ഞ സംസ്ഥാന കൗൺസിൽ യോഗത്തിൽ കാനം രാജേന്ദ്രൻ തന്നെയാണു പറഞ്ഞത്. ഇടതുപക്ഷത്തിന്റെ തെറ്റായ പ്രവണതകൾക്കെതിരെ തിരുത്തൽ ശക്തിയായി നിന്ന കാനം, ഇപ്പോൾ ശബരിമല ഉൾപ്പെടെ പ്രധാന വിഷയങ്ങളിൽ ഇടപെടുന്നില്ലെന്നായിരുന്നു ആരോപണം

Related Topics

Share this story