Times Kerala

പാഞ്ചാലിമേട് വിവാദം: പാഞ്ചാലിമേട്ടില്‍ അമ്പലവും കുരിശും എല്ലാം സര്‍ക്കാര്‍ ഭൂമിയിലെന്ന് ജില്ലാ കളക്ടർ

 
പാഞ്ചാലിമേട് വിവാദം: പാഞ്ചാലിമേട്ടില്‍ അമ്പലവും കുരിശും എല്ലാം സര്‍ക്കാര്‍ ഭൂമിയിലെന്ന് ജില്ലാ കളക്ടർ

പൈനാവ്: ഇടുക്കി പാഞ്ചാലിമേട്ടില്‍ അമ്പലവും കുരിശും എല്ലാം സര്‍ക്കാര്‍ ഭൂമിയിലെന്ന് ജില്ലാ കളക്ടർ. ഒരിഞ്ച് ഭൂമി പോലും ദേവസ്വം ബോർഡിനില്ല, അമ്പലമടക്കം എല്ലാം കയ്യേറ്റമാണെന്നും ജില്ലാ കളക്ടർ എച്ച് ദിനേശൻ  പറഞ്ഞു. പാഞ്ചാലിമേട്ടിൽ കുരിശുകൾ നാട്ടിയിരിക്കുന്നത് ആരുടെ ഭൂമിയിലാണെന്ന് ഹൈക്കോടതി റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ സ്ഥലം സന്ദശിച്ചത്.

അമ്പലവും കുരിശും നിൽക്കുന്ന സ്ഥലം ഉൾപ്പടെ 22 ഏക്കർ ദേവസ്വം ബോര്‍ഡിന്‍റെതെന്നായിരുന്നു പത്മകുമാറിന്‍റെ അവകാശവാദം. എന്നാൽ ദേവസ്വം ബോർഡിന് ഇവിടെ ഒരിഞ്ച് ഭൂമിയില്ലന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. എല്ലാം സർക്കാർ ഏറ്റെടുത്ത മിച്ചഭൂമിയാണെന്നാണ്  ഇടുക്കി കളക്ടർ .എച്ച് ദിനേശൻ രേഖകള്‍ ഉദ്ധരിച്ച് പറയുന്നത്. കോടതി ഉത്തരവ് അനുസരിച്ച് എല്ലാ കൈയ്യേറ്റങ്ങളും വേണ്ടിവന്നാൽ ഒഴിപ്പിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

Related Topics

Share this story