Times Kerala

സിദ്ധിഖ് കാപ്പന്റെ മാതാവ് ഖദീജക്കുട്ടി അന്തരിച്ചു

 
സിദ്ധിഖ് കാപ്പന്റെ മാതാവ് ഖദീജക്കുട്ടി അന്തരിച്ചു

തിരുവനന്തപുരം: ഉത്തർപ്രദേശിൽ അറസ്റിലായ മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ മാതാവ് ഖദീജക്കുട്ടി അന്തരിച്ചു. 90 വയസ്സായിരുന്നു. മാതാവിനെ കാണാൻ കാപ്പന് കഴിഞ്ഞ ഫെബ്രുവരിയിൽ കോടതി അഞ്ചു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. കേരള പത്രപ്രവർത്തക യൂണിയന്റെ ഹർജി പരിഗണിച്ചായിരുന്നു ഇത്. സിദ്ധിഖ് കാപ്പൻ ഇപ്പോൾ മഥുരയിലെ ജയിലിലാണ്. ഹത്രാസ് കൂട്ടബലാത്സംഗം റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴാണ് കാപ്പനെ യുഎപിഎ ചുമത്തി ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

Related Topics

Share this story