Times Kerala

എടിഎം തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച യുവാക്കള്‍ പിടിയില്‍

 
എടിഎം തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച യുവാക്കള്‍ പിടിയില്‍

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് എടിഎം തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച രണ്ടു യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കൂത്താട്ടുകുളം ടിബി ജംഗ്ഷനിലുള്ള ഇസാഫ് ബാങ്കിന്റെ എടിഎമ്മിലാണ് കവർച്ചാ ശ്രമമുണ്ടായത്. രണ്ടംഗ സംഘം എ ടി എമ്മിലെ സിസിടിവി ക്യാമറ മറച്ചതിനു ശേഷം എ ടി എം തകർക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം എടിഎമ്മിനു സമീപത്തുകൂടി പോവുകയായിരുന്ന നാട്ടുകാരിലൊരാൾ സംശയം തോന്നി കൂടുതൽ ആളുകളെ വിളിച്ചു കൂട്ടി. ഇതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കൾ സമീപത്തെ ലോഡ്ജിന്റെ ജനറേറ്റർ റൂമിലൊളിച്ചു. ഇവിടെ നിന്നാണ് നാട്ടുകാർ ഇവരെ പിടികൂടി പൊലീസിലേൽപ്പിച്ചത്. ഇന്നു  പുലർച്ചെ ഒന്നേ മുക്കാലോടെയായിരുന്നു സംഭവം.

Related Topics

Share this story