ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വന്മരം കടപുഴകി വീണു; ഒരാള്‍ക്ക് പരിക്ക്
Jun 18, 2021, 11:31 IST
കുണ്ടറ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വന്മരം കടപുഴകി വീണു . ഒരാള്‍ക്ക് പരിക്ക്. വാഹനമോടിച്ചിരുന്ന കോവൂര്‍ അരിനല്ലൂര്‍ ഇന്ദുഭവനില്‍ എസ്. സുരേന്ദ്രന്പിള്ളക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 9.50 ഓടെ ഇളമ്ബള്ളൂര് ജങ്ഷനിലായിരുന്നു അപകടം നടന്നത് .ഇളമ്ബള്ളൂര് ക്ഷേത്രമതില്‍ക്കെട്ടിനോട് ചേര്‍ന്ന് നിന്ന വന്മരമാണ് കടപുഴകി ദേശീയപാതയിലേക്ക് വീണത്.