Times Kerala

ജനമൈത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു

 
ജനമൈത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു

വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്റ്സ് ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിക്കുന്ന ആദ്യത്തെ ചിത്രം ജനമൈത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.

നവാഗതനായ ജോണ്‍ മന്ത്രിക്കല്‍ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ തലയെടുപ്പോടെ നില്‍ക്കുന്നത് ഇന്ദ്രന്‍സാണ്. പാരമേട് എസ ഐ ഷിബു എന്ന കഥാപത്രമായാണ് ഇന്ദ്രന്‍സ് ജനമൈത്രിയില്‍ എത്തുന്നത്.

സൈജു കുറുപ്പ്, സാബുമോന്‍ എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ഇവര്‍ക്കൊപ്പം വിജയ് ബാബു, അനീഷ് ഗോപാല്‍ , ഉണ്ണി രാജന്‍ പി ദേവ് , സിദ്ധാര്‍ത ശിവ , സൂരജ് (കുമ്ബളങ്ങി നെറ്സ് ) , പ്രശാന്ത് തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Related Topics

Share this story