Times Kerala

കോവിഡ് സ്‌ക്വാഡ് പരിശോധന; 49 സ്ഥാപനങ്ങള്‍ക്ക് പിഴ

 
കോവിഡ് സ്‌ക്വാഡ് പരിശോധന; 49 സ്ഥാപനങ്ങള്‍ക്ക് പിഴ

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 49 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയിലെ വിവിധ പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 26 കേസുകളില്‍ പിഴചുമത്തി. 117 എണ്ണത്തിന് താക്കീത് നല്‍കി.
കരുനാഗപ്പള്ളി, ആലപ്പാട്, ക്ലാപ്പന, കെ.എസ്പുരം ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 20 സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തി. 73 കേസുകളില്‍ താക്കീത് നല്‍കി.

കുന്നത്തൂര്‍, പോരുവഴി, ചക്കുവള്ളി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക് എന്നിവിടങ്ങളില്‍ തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മാനദണ്ഡലംഘനം കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങളില്‍ നിന്ന് പിഴ ചുമത്തുകയും 44 കേസുകളില്‍ താക്കീത് നല്‍കുകയും ചെയ്തു.
കുളത്തുപ്പുഴ, ചോഴിയക്കോട്, അരിപ്പ, തിങ്കള്‍കരിക്കം പ്രദേശങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ മുഹമ്മദ് ഷെഫീഖിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. 18 കേസുകളില്‍ താക്കീത് നല്‍കി.
പത്തനാപുരം, പിടവൂര്‍, കുന്നിക്കോട് മേഖലകളിലെ 12 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോണ്‍ പ്രിന്‍സിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Topics

Share this story