Times Kerala

‘ഞാൻ രാജി വെച്ചതുകാരണം ഇന്ന് ഹോട്ടൽ തുറന്ന് പ്രവർത്തിക്കില്ല’ മുതലാളിയോട് പ്രതികാരം തീർത്ത ജീവനക്കാരന്റെ രാജിക്കത്ത് വൈറൽ

 
‘ഞാൻ രാജി വെച്ചതുകാരണം ഇന്ന് ഹോട്ടൽ തുറന്ന് പ്രവർത്തിക്കില്ല’ മുതലാളിയോട് പ്രതികാരം തീർത്ത ജീവനക്കാരന്റെ രാജിക്കത്ത് വൈറൽ

രാജി വെക്കുന്നതിന് മുൻപ് തന്റെ മുതലാളിയോടുള്ള പ്രതികാരം തീർത്ത മക്ഡൊണാൾഡ് ജീവനക്കാരനെ കുറിച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച. അമേരിക്കയിലെ കെന്‍റക്കിയിലെ ലൂയിസ്വൈലിലെ മക്ഡോണാൾഡ്സ് റെസ്റ്റോറന്റിലെ ജീവനക്കാരനാണ് കഴിഞ്ഞ ദിവസം ജോലിയിൽ നിന്ന് രാജിവെച്ചത്. ‘ഞാൻ രാജി വെച്ചതുകാരണം ഇന്ന് ഹോട്ടൽ തുറന്ന് പ്രവർത്തിക്കില്ല എന്നും ഞാനീ ജോലി വെറുക്കുന്നു’ എന്നും ഒരു കുറിപ്പെഴുതി വഴിയിൽ വച്ചായിരുന്നു ജീവനക്കാരന്റെ പ്രതികാരം. ഷോപ്പിലെത്തിയ ഒരു ഉപഭോക്താവാണ് ഈ കുറിപ്പ് ട്വിറ്ററിൽ പങ്കുവെച്ചത്. നിരവധി പേരാണ് വെള്ളക്കടലാസിൽ പ്രിന്റ് ചെയ്ത് കുറിപ്പിന്റെ ചിത്രത്തിന് താഴെ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ജീവനക്കാരന്റെ ധൈര്യത്തെയും സത്യസന്ധതയെയും ആളുകൾ പുകഴ്ത്തുന്നുണ്ട് ഒപ്പം വിമര്ശിക്കുന്നുമുണ്ട്.

Related Topics

Share this story