Times Kerala

കൃഷി നോക്കി നടത്തണം; പരോള്‍ ആവശ്യപ്പെട്ട് ആള്‍ ദൈവം ഗുര്‍മീത് റാം റഹീം

 
കൃഷി നോക്കി നടത്തണം; പരോള്‍ ആവശ്യപ്പെട്ട് ആള്‍ ദൈവം ഗുര്‍മീത് റാം റഹീം

റോത്തക്ക്: കൃഷി നോക്കി നടത്താന്‍ പരോള്‍ ആവശ്യപ്പെട്ട് ആള്‍ ദൈവം ഗുര്‍മീത് റാം റഹീം. രണ്ട് ബലാല്‍സംഗ കേസുകളിലും മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഗുര്‍മീത്. ഹരിയാനയിലെ സിര്‍സയിലുള്ള തന്റെ കൃഷി സ്ഥലത്ത് കൃഷിയിറക്കാന്‍ പരോള്‍ അനുവദിക്കണമെന്നാണ് ഗുര്‍മീതിന്റെ ആവശ്യം. 42 ദിവസത്തെ പരോളാണ് ഗുര്‍മീത് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗുര്‍മീതിന്റെ അപേക്ഷയില്‍ ജയില്‍ സൂപ്രണ്ട് ജില്ലാ ഭരണകൂടത്തിനു കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗുര്‍മീതിനെ പുറത്തിറക്കുന്നത് അനുചിതമാകുമോ എന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് തേടി. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ രേഖകള്‍ റവന്യു ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Topics

Share this story