Times Kerala

മദ്യപാനം ഉപേക്ഷിച്ചില്ല; ഭർത്താവിനു നൽകിയ വൃക്ക തിരികെ ആവശ്യപ്പെട്ട് ഭാര്യ

 
മദ്യപാനം ഉപേക്ഷിച്ചില്ല; ഭർത്താവിനു നൽകിയ വൃക്ക തിരികെ ആവശ്യപ്പെട്ട് ഭാര്യ

നാസിക്: മദ്യപാനം ഉപേക്ഷിക്കാത്തതിനാല്‍ ഭർത്താവിനു നൽകിയ വൃക്ക തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട യുവതിയുടെ പരാതിയിൽ കുഴങ്ങിയത് സാത്പുർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.  വൈശാലി (28) എന്ന യുവതിയാണ് വിചിത്രമായ പരാതിയുമായി സ്റ്റേഷനിലെത്തിയത്. വിവാഹം കഴിഞ്ഞ് ഒരു വർഷമായപ്പോൾ മദ്യപനായായ ഭർത്താവിന്റെ വൃക്കകൾ തകരാറിലായി.

മദ്യപാനം ഉപേക്ഷിക്കുമെന്ന ഉറപ്പിൽ ഭർത്താവിനു വൈശാലി വൃക്ക നൽകി. കുടുംബാംഗങ്ങളുടെ എതിർപ്പിനെ മറികടന്നായിരുന്നു യുവതിയുടെ ധീരമായ നടപടി. വൃക്ക മാറ്റിവച്ചതിനെത്തുടർന്ന് ആരോഗ്യം വീണ്ടെടുത്ത ഭർത്താവ് കുറച്ചു മാസങ്ങൾക്കു ശേഷം വീണ്ടും മദ്യപാനത്തിലേയ്ക്കു തിരിഞ്ഞത് വൈശാലി ചോദ്യം ചെയ്തതോടെ ഭർത്താവു മർദനവും തുടങ്ങി. മദ്യപാനത്തിലും മർദനത്തിലും സഹികെട്ടാണ്  വൃക്ക തിരികെ വേണമെന്ന പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

Related Topics

Share this story