Times Kerala

പ്രണയാഭ്യർത്ഥന നിരസിച്ചു, മലപ്പുറത്ത് 21-കാരിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു; അക്രമത്തിൽ സഹോദരിക്കും പരിക്ക്; പ്രതി അറസ്റ്റിൽ

 
പ്രണയാഭ്യർത്ഥന നിരസിച്ചു, മലപ്പുറത്ത് 21-കാരിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു; അക്രമത്തിൽ സഹോദരിക്കും പരിക്ക്; പ്രതി അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ചതിന് 21-കാരിയായ യുവതിയെ യുവാവ് വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. പെരിന്തൽമണ്ണ എളാട് കൂഴംതുറ ചെമ്മാട്ടിൽ ദൃശ്യയാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയായ വിനീഷ് വിനോദ് എന്ന 21 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇന്ന് രാവിലെ എട്ടു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ അതിക്രമിച്ചുകയറി വിനീഷ് ദൃശ്യയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ദൃശ്യയ്ക്കൊപ്പം മുറിയിലുണ്ടായിരുന്ന ദേവശ്രീയെയും ഇയാൾ ആക്രമിച്ചു. കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

Related Topics

Share this story