Times Kerala

‘കോണ്‍ഗ്രസ് ടൂള്‍കിറ്റ്’ കേസ് ; ട്വിറ്റര്‍ ഇന്ത്യ മേധാവിയെ പൊലീസ്​ ചോദ്യം ചെയ്തതായി ​ റിപ്പോര്‍ട്ട്​

 
‘കോണ്‍ഗ്രസ് ടൂള്‍കിറ്റ്’ കേസ് ;  ട്വിറ്റര്‍ ഇന്ത്യ മേധാവിയെ പൊലീസ്​ ചോദ്യം ചെയ്തതായി ​ റിപ്പോര്‍ട്ട്​

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസ് . ട്വിറ്റര്‍ ഇന്ത്യ മേധാവി മനിഷ് മഹേശ്വരിയെ ചോദ്യം ചെയ്ത് ഡല്‍ഹി പോലീസ് . ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് മെയ് 31 ന് ബെംഗളുരുവിൽ വെച്ച് മനീഷിനെ വിശദമായി ചോദ്യം ചെയ്തത്. അതെസമയം കേസിന്റെ അടിസ്ഥാനത്തില്‍ ഗുരുഗ്രാമിലേയും ലഡോ സരായിലേയും ട്വിറ്റര്‍ ഓഫീസുകളില്‍ നേരത്തെ പോലീസ് എത്തിയിരുന്നു.

പ്രധാനമന്ത്രിയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ‘ടൂള്‍കിറ്റ് ‘ഉണ്ടാക്കിയെന്ന് ആരോപിച്ചുകൊണ്ടുള്ള ബിജെപി നേതാവ് സാംബിത് പാത്ര ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു.കൂടാതെ ഇതിന്റെ ഒരു രേഖയും സാംബിത് ട്വീറ്റിനൊപ്പം പങ്കുവെച്ചു. ഈ ചിത്രത്തിന് ട്വിറ്റര്‍ മാനിപുലേറ്റഡ് മീഡിയാ ടാഗ് നല്‍കിയതാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്

Related Topics

Share this story