Times Kerala

നിയമവിരുദ്ധ മല്‍സ്യബന്ധനം നടത്തിയ 10 ചൈനീസ് കപ്പല്‍ പിടിയില്‍

 
നിയമവിരുദ്ധ മല്‍സ്യബന്ധനം നടത്തിയ 10 ചൈനീസ് കപ്പല്‍ പിടിയില്‍

മുംബൈ: ചുഴലിക്കൊടുങ്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് കൊങ്കണിലെ തുറമുഖത്ത് അഭയം തേടിയ 10 ചൈനീസ് കപ്പലുകള്‍ മഹാരാഷ്ട്രയില്‍ നിയമവിരുദ്ധ മല്‍സ്യബന്ധനം നടത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. 10 കപ്പലുകളും 200 മല്‍സ്യത്തൊഴിലാളികളും കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നു പൊലീസ് അറിയിച്ചു. അനധികൃതമായി മല്‍സ്യബന്ധനം നടത്തിയിരുന്ന ൈചനീസ് കപ്പലുകള്‍ വായു ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടായപ്പോള്‍ ഇന്ത്യന്‍ അധികൃതരോട് സഹായം അഭ്യര്‍ഥിച്ച്‌ രത്‌നഗിരിയിലെ തുറമുഖത്ത് അടുക്കുകയായിരുന്നു. അവര്‍ക്ക് അഭയം നല്‍കാന്‍ തീരുമാനിച്ച തുറമുഖ അധികൃതരും പൊലീസും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ട്രോളിങ് നിരോധനം നിലനില്‍ക്കുന്ന മഹാരാഷ്ട്ര തീരത്ത് ഇവര്‍ അനധികൃത മീന്‍പിടിത്തം നടത്തുകയായിരുന്നെന്നു കണ്ടെത്തിയിരിക്കുന്നത്.

Related Topics

Share this story