Times Kerala

വീഡിയോ നിര്‍മ്മിക്കുന്നതിനിടെ കസേരയില്‍ കുടുങ്ങി ടിക്ടോക്കര്‍, ഒടുവില്‍ രക്ഷപ്പെടുത്താൻ ഫയര്‍ഫോഴ്‌സ് എത്തി

 
വീഡിയോ നിര്‍മ്മിക്കുന്നതിനിടെ കസേരയില്‍ കുടുങ്ങി ടിക്ടോക്കര്‍, ഒടുവില്‍ രക്ഷപ്പെടുത്താൻ ഫയര്‍ഫോഴ്‌സ് എത്തി

ടിക് ടോക്ക് വീഡിയോ ചെയ്യുന്നതിനിടയില്‍ അബന്ധത്തില്‍ കസേരയ്ക്കുള്ളില്‍ കുടുങ്ങിയ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കയിലെ മിഷിഗണ്‍ സ്വദേശിയായ സിഡ്‌നി ജോ എന്ന് 27 കാരിയായ യുവതിയാണ് കസേരയ്ക്കുള്ളില്‍ കുടുങ്ങിയത്. മടക്കാന്‍ പറ്റുന്ന കസേരയുടെ ഉള്ളിലാണ് സിഡ്‌നി കുടുങ്ങിയത്. അരക്കെട്ടില്‍ കസേര കുടുങ്ങിയത് കാരണം അവര്‍ക്ക് നിന്ന സ്ഥലത്തു നിന്ന് നീങ്ങാന്‍ സാധിക്കാതെ വരികയായിരുന്നു. തുടര്‍ന്ന് സിഡ്‌നി വീഡിയോ ഷൂട്ട് ചെയ്യുന്നത് നിര്‍ത്തി വെച്ച് ലൈവില്‍ വന്ന് തന്റെ ഫോളോവേഴ്‌സിനോട് സഹായം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സംഭവം അറിഞ്ഞ ഫയര്‍ഫോഴ്‌സ് അധികൃതര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തുകയും അവരുടെ ഉപകരണങ്ങളുടെ സഹായത്തോടെ സിഡ്‌നിയെ രക്ഷിക്കുകയുമായിരുന്നു.

Related Topics

Share this story