Times Kerala

ഗ്രൂപ്പ് വോയിസ് കോളിംഗ്, സ്മാർട്ട് എസ്എംഎസ്, ഇൻബോക്സ് ക്ലീനർ ; ആൻഡ്രോയിഡിലെ ട്രൂകോളറിൽ പുതിയ അപ്ഡേറ്റുകൾ

 
ഗ്രൂപ്പ് വോയിസ്  കോളിംഗ്, സ്മാർട്ട് എസ്എംഎസ്, ഇൻബോക്സ്  ക്ലീനർ ; ആൻഡ്രോയിഡിലെ ട്രൂകോളറിൽ പുതിയ അപ്ഡേറ്റുകൾ

കോളർ ഐഡി, സ്പാം തിരിച്ചറിയൽ സേവനങ്ങൾ നൽകുന്ന ട്രൂകോളർ, ഉപയോക്തൃ അനുഭവം കൂടുതൽ വർദ്ധിപ്പിക്കുന്നതിന് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഗ്രൂപ്പ് വോയ്സ് കോളിംഗ്, സ്മാർട്ട് എസ്എംഎസ്, ഇൻബോക്സ് ക്ലീനർ എന്നിവ ഈ പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ഉപയോക്തൃ ഫീഡ്ബാക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇവയെല്ലാം, ഞങ്ങളുടെ ഉപഭോക്താക്കളുടെ വികസിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതും. ഗ്രൂപ്പ് വോയ്സ് കോളുകൾ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് ഒരേ സമയം എട്ട് ആളുകളുമായി വരെ വോയ്സ് കോളുകൾ ചെയ്യാൻ കഴിയും. ദൈനംദിന ആശയവിനിമയം കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് രൂപകൽപ്പന ചെയ്ത നിരവധി പുതിയ ഫീച്ചറുകൾ സ്മാർട്ട് എസ്എംഎസിലുണ്ട്. ഉപയോഗിക്കാത്ത സന്ദേശങ്ങൾ നീക്കം ചെയ്തുകൊണ്ട് ഉപഭോക്താക്കൾക്ക് അവരുടെ ഫോണിൽ സ്ഥലം ഒരുക്കാൻ ഇൻബോക്സ് ക്ലീനർ അനുവദിക്കുന്നു.

 ഞങ്ങളുടെ ഉപയോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നൂതന പരിഹാരങ്ങൾ ഉപയോഗിച്ച് ആ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നതിലാണ് ഞങ്ങളുടെ ഫോക്കസ്. ഈ ഫീച്ചറുകൾ, ആശയവിനിമയം സുരക്ഷിതവും എല്ലാവർക്കും കൂടുതൽ കാര്യക്ഷമവുമാക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് ഞങ്ങളെ കൂടുതൽ അടുപ്പിക്കുന്നു. ട്രൂകോളർ ഒരു ശക്തമായ ആശയവിനിമയ കേന്ദ്രമായി പരിണമിച്ചിരിക്കുന്നു, ആപ്പ് അതിന്റെ പൂർണ്ണതയിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഈ ഫീച്ചറുകൾ വളരെയധികം മൂല്യം നൽകുന്നു. ഗ്രൂപ്പ് വോയ്സ് കോളിംഗ്, സ്മാർട്ട് എസ്എംഎസ്, ഇൻബോക്സ് ക്ലീനർ എന്നിവ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് കണക്റ്റഡായി തുടരുന്നതിന്‍റെ പ്രയോജനങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, പ്രധാനപ്പെട്ട വിവരങ്ങൾ എപ്പോഴും കൈപ്പിടിയിൽ ഒതുക്കാൻ മെസേജിംഗ് സേവനം സ്മാർട്ടാക്കിയിരിക്കുന്നു, ഇൻബോക്സ് ക്ലീനർ മൊബൈൽ ഫോണിൽ സ്ഥലം സൃഷ്ടിക്കാനും സഹായിക്കുന്നുട്രൂകോളർ, ഇന്ത്യ എംഡി ഋഷിത് ജുൻജുൻവാല പറഞ്ഞു.

പ്രധാന പുതിയ ഫീച്ചറുകളുടെ ഹൈലൈറ്റുകൾ: –

 ഗ്രൂപ്പ് വോയ്സ് കോളിംഗ്ട്രൂകോളർ വോയ്സ് കോളുകൾ എന്നും സൗജന്യമായിരുന്നു. ട്രൂകോളർ വോയ്സിന്‍റെ സവിശേഷതകളിൽ ഒന്നായ ഉയർന്ന ശബ്ദ വ്യക്തത നിലനിർത്തിക്കൊണ്ടു തന്നെ ഒരു കോളിലേക്ക് എട്ട് പേരെ വരെ ചേർക്കാൻ ഈ മെച്ചപ്പെടുത്തൽ ഉപയോക്താക്കളെ അനുവദിക്കുന്നു. ഉപയോക്താവിന്‍റെ അറിവോ സമ്മതമോ ഇല്ലാതെ കോളർമാരെ ഗ്രൂപ്പിൽ ചേർത്തിട്ടുണ്ടെങ്കിൽ, അത്തരം സ്പാമുകളെ തിരിച്ചറിയാനും ട്രൂകോളറിന് കഴിയും.

ഉപയോക്താവിന് അവരുടെ ഫോൺബുക്കിൽ ചേർക്കാതെ തന്നെ വോയ്സ് കോളിലേക്ക് പുതിയ ഒരാളെ ചേർക്കാൻ കഴിയും. സാധാരണയായി, ഗ്രൂപ്പിലേക്ക് ഒരാളെ ചേർക്കാൻ കോൺടാക്റ്റ് സേവ് ചെയ്യേണ്ടതുണ്ട്, പക്ഷേ ട്രൂകോളറിൽ ഈ മടുപ്പിക്കുന്ന പ്രക്രിയ ഒഴിവാക്കാൻ കഴിയും. നടന്നുകൊണ്ടിരിക്കുന്ന കോളിലുള്ള ഓരോ പങ്കാളിയുടെയും നഗരത്തെ ആപ്പ് കാണിക്കുന്നു, കോളിലുള്ള എല്ലാവർക്കും ഇത് ദൃശ്യമാകും. ഒരു കോൾ ആരംഭിക്കുമ്പോൾ, മറ്റൊരു ഉപയോക്താവ് മറ്റൊരു കോളിൽ തിരക്കിലാണോ എന്നും ഓഫ്ലൈനാണോ എന്നും ട്രൂകോളർ സൂചിപ്പിക്കുന്നു. എല്ലാ ഗ്രൂപ്പ് വോയ്സ് കോളുകളും സിമെട്രിക് എൻക്രിപ്ഷനിലൂടെ സുരക്ഷിതമാണ്. നിങ്ങളുടെ കോളുകൾ നിങ്ങളുടെ പങ്കാളികൾ തമ്മിലുള്ളത് മാത്രമാണ്!

ഇത് കൂടാതെ, കോൾ ലോഗുകളിൽ നിന്ന് ഡയൽ ബാക്ക് ഓപ്ഷൻ ഫീച്ചർ നൽകുന്നുണ്ട്, ഇത് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു (പങ്കാളികളെ ചേർക്കുന്നതോ നീക്കം ചെയ്യുന്നതോ ഉൾപ്പെടെ).

(ഫീച്ചറുകൾ വിശദീകരിക്കുന്ന ചിത്രീകരണങ്ങൾ കാണുന്നതിന് ഡോക്യുമെന്‍റിന്‍റെ അവസാനം വരെ കാണുക)

സ്മാർട്ട് എസ്എംഎസ് – ഒരാൾക്ക് ദിവസേന ലഭിക്കുന്ന എസ്എംഎസുകളിൽ ഏകദേശം 80% ബിസിനസുകളിൽ നിന്നുള്ളതാണ്, അതിനാൽ സ്പാം ഫിൽട്ടർ ചെയ്യുന്നതിനും ഉപയോഗപ്രദമായ വിവരങ്ങൾ തരംതിരിക്കുന്നതിനും എസ്എംഎസ് ആപ്പുകൾ സ്മാർട്ടാകേണ്ടതുണ്ട്.

സ്പാം കോളർമാരെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന അതേ ശക്തമായ അൽഗോരിതങ്ങളാണ് ട്രൂകോളർ എസ്എംഎസിലും ഉപയോഗിക്കുന്നത്. എസ്എംഎസ് ഇന്റലിജൻസ്, ആപ്പിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്, അതിന് ഓഫ്‍ലൈനായും പ്രവർത്തിക്കാൻ കഴിയും – ഒടിപികളും ബാങ്ക് എസ്എംഎസുകളും സാമ്പത്തിക വിവരങ്ങളും ഉൾപ്പെടെ ഒന്നും നിങ്ങളുടെ ഉപകരണം വിട്ട് പുറത്തു പോകുന്നില്ല. സ്പാം ഫിൽട്ടർ ചെയ്യുന്നതിനും ഉപയോഗപ്രദമായ വിവരങ്ങൾ തരംതിരിക്കുന്നതിനും പേയ്മെന്റുകളെ ഓർമ്മിപ്പിക്കുന്നതിനും പൊതുവെ നിങ്ങളുടെ എസ്എംഎസ് ഇൻബോക്സ് കൂടുതൽ അടുക്കും ചിട്ടയുമുള്ളതാക്കാനും കൂടുതൽ മെച്ചപ്പെടുത്തിയ എസ്എംഎസ് എഞ്ചിനിലേക്കുള്ള ശക്തമായ പരിണാമമാണ് സ്മാർട്ട് എസ്എംഎസ്.

ഇന്ത്യ, കെനിയ, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ നിലവിൽ ലഭ്യമാവുക. യുഎസ്, സ്വീഡൻ, മലേഷ്യ, ഇന്തോനേഷ്യ, ഈജിപ്ത് എന്നിവിടങ്ങളിൽ ഇത് ഉടൻ ലഭ്യമാകും.

ഇൻബോക്സ് ക്ലീനർ – ആധുനിക സ്മാർട്ട്ഫോണുകൾക്ക് ധാരാളം സ്റ്റോറേജുണ്ട്, അതിനാൽ നമ്മൾ അപൂർവമായേ എസ്എംസുകൾ ഇല്ലാതാക്കാറുള്ളു. ഇൻബോക്സ് ക്ലീനർ ഏതാനും സെക്കൻഡുകൾക്കുള്ളിൽ പഴയ, അനാവശ്യ സന്ദേശങ്ങൾ മായ്ക്കാൻ നിങ്ങളെ സഹായിക്കുന്നു. ഇല്ലാതാക്കാനുള്ള എസ്എംഎസ്സുകൾ ഓരോന്നും തിരഞ്ഞുപിടിക്കാൻ ഇനി ഉപഭോക്താക്കൾ സമയം ചെലവഴിക്കേണ്ടതില്ല. മെനുവിൽ നിന്ന് ഇൻബോക്സ് ക്ലീനർ ടാപ്പ് ചെയ്താൽ എത്ര പഴയ ഒടിപികളും സ്പാം എസ്എംസുകളും നീക്കം ചെയ്യാനുണ്ടെന്ന് നിങ്ങൾക്ക് അറിയാനാകും, ‘ക്ലീൻ അപ്പ്’ ബട്ടണിൽ ടാപ്പ് ചെയ്താൽ നിങ്ങളുടെ പ്രധാനപ്പെട്ട ഡാറ്റയെ ബാധിക്കാതെ പഴയ എസ്എംസുകൾ വേഗത്തിൽ ഫലപ്രദമായി നീക്കം ചെയ്യും.

ആദ്യ റൺ ചെയ്യലിൽ തന്നെ സാധാരണ ഉപയോക്താവിന് നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് സന്ദേശങ്ങൾ ഇല്ലാതാക്കാനുണ്ടാകുമെന്നാണ് കണക്കാക്കുന്നത്, ഇതിലൂടെ ഗണ്യമായ സംഭരണ സ്ഥലം സ്വതന്ത്രമാക്കാനും വേഗതയേറിയതും വൃത്തിയുള്ളതുമായ ഇൻബോക്സ് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

ഇൻബോക്സ് ക്ലീനർ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് പ്രവർത്തിക്കുമ്പോൾ ട്രൂകോളറിലോ മറ്റ് ആപ്പുകളിലോ നിങ്ങൾ ചെയ്തുകൊണ്ടിരുന്നത് തുടരാനും കഴിയും.

 

Related Topics

Share this story