Times Kerala

അഫഗാനിസ്ഥാൻ കോച്ചിനെതിരെ രൂക്ഷ വിമർശനവുമായി ഷൊയൈബ് അക്‌തര്‍

 
അഫഗാനിസ്ഥാൻ കോച്ചിനെതിരെ രൂക്ഷ വിമർശനവുമായി ഷൊയൈബ് അക്‌തര്‍

ലണ്ടൻ: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് കോച്ചിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാകിസ്ഥാൻ പേസ് ബൗളർ ഷൊയൈബ് അക്‌തര്‍. ലോകകപ്പിലെ ഈ സീസണിൽ ഒരു മത്സരം പോലും ജയിക്കാത്ത ടീമാണ് അഫ്ഗാനിസ്ഥാൻ. ഇതിനെതിരെ ആണ് അക്തർ വിമർശനവുമായി എത്തിയിരിക്കുന്നത്.

അഫ്ഗാൻ പരിശീലകന് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി ഇതിലും നല്ല രീതിയിൽ തിളങ്ങാൻ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്. അഫ്ഗാൻ വെറും സീറോ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ച് മത്സരങ്ങളിൽ അഞ്ചും തോറ്റ അഫ്ഗാൻ ഈ സീസണിൽ നിന്ന് പുറത്തായിട്ടുണ്ട്.

Related Topics

Share this story