Times Kerala

തിരുവനന്തപുരത്ത് മൊബൈൽ കട കുത്തിത്തുറന്ന് കവർച്ച; നഷ്ടമായത് ഒന്നര ലക്ഷത്തോളം രൂപയുടെ ഫോണുകൾ

 
തിരുവനന്തപുരത്ത് മൊബൈൽ കട കുത്തിത്തുറന്ന് കവർച്ച; നഷ്ടമായത് ഒന്നര ലക്ഷത്തോളം രൂപയുടെ ഫോണുകൾ

തിരുവനന്തപുരം: ജില്ലയിലെ പട്ടത്ത് ലോക് ഡൗൺ മൂലം അടച്ചിട്ടിരുന്ന മൊബൈൽ കടയിൽ വൻ കവർച്ച. കട കുത്തി തുറന്ന് ഉള്ളിൽ കടന്ന രണ്ട് മോഷ്ടാക്കൾ ഒന്നര ലക്ഷത്തോളം രൂപയുടെ ഫോണുകൾ ആണ് കവർന്നത്. സംഭവത്തിൽ പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പട്ടത്തുള്ള എ.ബി.സി മൊബൈൽസ് എന്ന കടയിലാണ് കവർച്ച നടന്നത്. തിങ്കളാഴ്ച്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് മോഷ്ടാക്കൾ എത്തിയത്. ഷട്ടർ തുറന്ന് അകത്ത് കയറി, മൊബൈലുകൾ എടുത്ത് ബാഗിലാക്കി കടന്നു കളയുകയായിരുന്നു. മോഷണം വേഗത്തിലായി. രാവിലെ കട തുറന്ന് കിടക്കുന്നത് കണ്ട് സുഹൃത്ത് വിളിച്ചപ്പോഴാണ് മോഷണവിവരം കടയുടമ നയാബ് അറിഞ്ഞത്. മ്യൂസിയം പൊലീസെത്തി അന്വേഷണം തുടങ്ങി.

Related Topics

Share this story