Times Kerala

വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ; വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

 
വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ; വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന വാക്‌സിൻ സ്വകാര്യ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നത് സംബന്ധിച്ച സംസ്ഥാന സർക്കാരിനോട് കോടതി നിലപാട് തേടിയിരുന്നു.

ഈകാര്യത്തിൽ സർക്കാർ ഇന്ന് മറുപടി അറിയിച്ചേക്കും. അതേ സമയം വാക്‌സിൻ സ്ലോട്ട് ലഭ്യമാകുന്നതിലെ പ്രശ്നങ്ങൾ പുതിയ വാക്‌സിൻ നയം നടപ്പാക്കുന്നതോടെ പരിഹരിക്കാൻ കഴിയുമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

Related Topics

Share this story