Times Kerala

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇന്ന് അവസാനിക്കും

 
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതൽ നിയന്ത്രണങ്ങളിൽ അയവ് വരുത്തും. പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ടിപിആർ 20 ശതമാനത്തിന് താഴെയുള്ള മേഖലകളിൽ ബാറുകൾക്കും മദ്യശാലകൾക്കും അനുമതി നൽകിയിട്ടുണ്ട്.

40 ദിവസം നീണ്ട് നിന്ന ലോക്ക്ഡൗൺ ആയിരുന്നു ഇത്തവണ സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇളവുകൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. പൊതുപരീക്ഷകൾ അനുവദിക്കും. ബാങ്കുകൾ തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. വിവാഹ,മരണ ചടങ്ങുകളിൽ 20 പേർക്ക് മാത്രമായിരിക്കും അനുമതി.

Related Topics

Share this story