Times Kerala

കെ.സുധാകരൻ ഇന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും

 
കെ.സുധാകരൻ ഇന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും

തിരുവനന്തപുരം: കെ.സുധാകരൻ ഇന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും. രാവിൽ 11 നും 11.30 നും ഇടയിലാണ് ചുമതലയേൽക്കൽ ചടങ്ങ്. ഇന്ന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തുന്ന അദ്ദേഹം തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലും ഹാരാർപ്പണം നടത്തും. പത്തരയോടെ കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനിൽ എത്തുന്ന സുധാകരന് സേവാദൾ വോളന്റിയർമാർ ഗാർഡ് ഓഫ് ഹോണർ നൽകും. 11 മണിയോടെ കെപിസസി അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കും.

Related Topics

Share this story