Times Kerala

ഏഴുവർഷം കാൻസറിനോട് പടപൊരുതി, ഒടുവിൽ കോവിഡിന് മുന്നിൽ കീഴടങ്ങി യുവതി

 
ഏഴുവർഷം കാൻസറിനോട് പടപൊരുതി, ഒടുവിൽ കോവിഡിന് മുന്നിൽ കീഴടങ്ങി യുവതി

കോട്ടയം: ക്യാൻസറിനെ അതിജീവിച്ച യുവതി ഒടുവിൽ കോവിഡ് ബാധിച്ചു മരിച്ചു. റിറ്റോ എന്ന 37 കാരിയാണ് ഏഴ് വർഷം കാന്സറിനോട് പടപൊരുതി ഒടുവിൽ കോവിഡിനു മുന്നിൽ കീഴടങ്ങിയത്. കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡയറക്‌ടർ സെക്രട്ടറിയായിരുന്ന റിറ്റോ മെറിൻ മാത്യു കൊവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. ക്യാൻസർ രോഗത്തിൽ നിന്നും മുക്തി നേടിയ റിറ്റോഅടുത്തിടെ കൊവിഡ് ബാധിച്ചതോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൂലേടം സിഎസ്‌ഐ പള്ളിയിൽ നടന്നു. അഞ്ചാം ക്ലാസ് വിദ്യാർഥി ജോർജ്ജിയാണ് ഏക മകൻ.

Related Topics

Share this story