Times Kerala

ലോക്ക്ഡൗണിനെ തുടര്‍ന്ന് അസമിൽ അകപ്പെട്ട മലയാളി ടൂറിസ്റ്റ് ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു

 
ലോക്ക്ഡൗണിനെ തുടര്‍ന്ന് അസമിൽ അകപ്പെട്ട മലയാളി ടൂറിസ്റ്റ് ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു

കോഴിക്കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് അസമിൽ അകപ്പെട്ട ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവറായ മലയാളി ജീവനൊടുക്കി. കൊയിലാണ്ടി മേപ്പയ്യൂർ സ്വദേശി അഭിജിത്താണ് (26) ബസിനുള്ളിൽ തൂങ്ങി മരിച്ചത്. ഏപ്രിൽ ഏഴിന് പെരുമ്പാവൂരിൽ നിന്നും അതിഥി തൊഴിലാളികളുമായി അസമിലേക്ക് പോയ ബസിലെ ഡ്രൈവറാണ് അഭിജിത്ത്. നഗോൺ എന്ന സ്ഥലത്താണ് ബസ് കുടുങ്ങി കിടന്നത്. നിരവധി ബസ്സുകളാണ് ഒന്നര മാസമായി അസമിൽ കുടുങ്ങി കിടക്കുന്നത്. ബസ്സുകള്‍ക്ക് തിരിച്ചു കേരളത്തിലെത്തണമെങ്കില്‍ വന്‍ തുക ചെലവഴിക്കേണ്ടതായുണ്ട്.നിലവിലെ കൊവിഡ് സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ സംസ്ഥാനത്തേയ്ക്ക് മടങ്ങാന്‍ താല്‍പര്യപ്പെടാത്തതാണ് പ്രതിസന്ധിയായത്. സ്വന്തമായി തുക ചെലവഴിച്ച് മടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് ഇവര്‍ക്കുള്ളത്.

Related Topics

Share this story