Times Kerala

ബിരുദാനന്തര ബിരുദ ഏകജാലകം; എസ്.സി./എസ്.ടി. പ്രത്യേക അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

 
ബിരുദാനന്തര ബിരുദ ഏകജാലകം; എസ്.സി./എസ്.ടി. പ്രത്യേക അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴി ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള എസ്.സി./എസ്.ടി. ഒന്നാം പ്രത്യേക അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മന്റ് ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങളുമായി ജൂൺ 24ന് വൈകീട്ട് നാലിനകം അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. ജൂൺ 24നകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. കോളേജുകളിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യുന്നവർ കൺഫർമേഷൻ സ്ലിപ് ചോദിച്ചുവാങ്ങണം. പ്രവേശനം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും സ്ഥിരപ്രവേശനം നേടേണ്ടതാണ്. താത്കാലിക പ്രവേശനംഅനുവദിക്കില്ല.

Related Topics

Share this story