Times Kerala

സാമ്പത്തിക തട്ടിപ്പ്; ഒറാക്കിൾ ഇന്ത്യ മേധാവി പ്രദീപ് അഗർവാളിനും ഭാര്യക്കും എതിരെ കേസ്

 
സാമ്പത്തിക തട്ടിപ്പ്; ഒറാക്കിൾ ഇന്ത്യ മേധാവി പ്രദീപ് അഗർവാളിനും ഭാര്യക്കും എതിരെ കേസ്

ഹൈദരാബാദ്: ഒറാക്കിൾ ഇന്ത്യ മേധാവി പ്രദീപ് അഗർവാളിനും ഭാര്യ മീനു അഗർവാളിനുമെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു. വൻ തുക അഡ്വാൻസായി സ്വീകരിച്ച് ഉപഭോക്താക്കളെ വഞ്ചിച്ചു എന്ന പരാതിയിലാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 406, 420, 506 പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായും ഇത് സംബന്ധിച്ച് ഇരുവർക്കും നോട്ടിസ് അയച്ചതായും പൊലീസ് അറിയിച്ചു. മീനു അഗർവാൾ മേധാവിയായ ഇൻ്റീരിയർ കമ്പനി മാഡ്‌സ് (MADS) ക്രിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്, ഇടപാടുകാരെ വഞ്ചിച്ചുവെന്നും വൻ തുക പ്രോജക്‌ട് അഡ്‌വാൻസ് ആയി വാങ്ങിയെന്നാണ് പരാതി. തുക മുൻകൂറായി വാങ്ങിയ ശേഷം കൃത്യ സമയത്ത് പ്രോജക്‌ട് പൂർത്തിയാക്കാതെ കൈയ്യൊഴിയുകയായിരുന്നു.ലൈംഗിക പീഡനം, കൊലപാതക ഭീഷണി എന്നീ ആരോപണങ്ങൾ ഉന്നയിച്ച് മീനു അഗർവാൾ ഇടപാടുകാരെ ഭീഷണിപ്പെടുത്തിയെന്നും ഒറാക്കിൾ ഇന്ത്യ മേധാവി എന്ന പേര് ദുരുപയോഗം ചെയ്‌താണ് സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

Related Topics

Share this story