Times Kerala

തിരുവനന്തപുരം തൃശൂർ ജില്ലകളിൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇനിയും ഉയർന്നേക്കും; മുഖ്യമന്ത്രി

 
തിരുവനന്തപുരം തൃശൂർ ജില്ലകളിൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇനിയും ഉയർന്നേക്കും; മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം തൃശൂർ ജില്ലകളിൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇനിയും ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​ല​വി​ലെ രോ​ഗ​വ്യാ​പ​ന​ത്തോ​ത് അ​നു​സ​രി​ച്ച് അ​ടു​ത്ത ആ​ഴ്ച​യി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഒ​രു ദി​വ​സ​ത്തെ ശ​രാ​ശ​രി കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ അ​ഞ്ചു ശ​ത​മാ​നം വരെ വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്നാണ് കരുതുന്നത്. തൃ​ശൂ​രി​ൽ ഒ​രു ശ​ത​മാ​നം വ​ർ​ധ​ന ഉ​ണ്ടാ​കും എന്നും വിലയിരുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മ​റ്റു ജി​ല്ല​ക​ളി​ലെ​ല്ലാം കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related Topics

Share this story