Times Kerala

സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവം; ആൾദൈവം ശിവശങ്കർ ബാബയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

 
സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവം; ആൾദൈവം ശിവശങ്കർ ബാബയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

ചെന്നൈ: സ്കൂള്‍ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ശിവശങ്കർ ബാബയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പദ്ധതിയിട്ട് ക്രൈംബ്രാഞ്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ (സിബിസിഐഡി). ബാലപീഡനക്കേസിൽ കുറ്റാരോപിതനാണ് ശിവശങ്കർ ബാബ. ഇയാൾ വിദേശത്തേക്ക് കടന്നുകളയാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് സിബിസിഐഡി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പദ്ധതിയിടുന്നത്.ആള്‍ദൈവത്തിനെതിരെ നേരത്തെ പോലീസ് പീഡനക്കേസെടുത്തിരുന്നു. ചെന്നൈയിലെ സ്വയം പ്രഖ്യാപിത ആൾദൈവം ശിവശങ്കര്‍ ബാബയ്ക്കെതിരെയാണു ചെങ്കല്‍പേട്ട് പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ബാബയുടെ ആശ്രമത്തോടു ചേര്‍ന്നുള്ള കേളമ്പാക്കത്തെ സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ സ്കൂളില്‍ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അതേസമയം, അറസ്റ്റ് ഭയന്ന് ആള്‍ദൈവം മുങ്ങിയതോടെ കേസ് ക്രൈം ബ്രാഞ്ച് കുറ്റന്വേഷണ വിഭാഗത്തിനു കൈമാറി.കേളമ്പാക്കത്ത് അറുപത് ഏക്കറിലേറെ പരന്നുകിടക്കുന്ന ആശ്രമത്തിനോട് ചേര്‍ന്നുള്ള സ്കൂളിലെ പെണ്‍കുട്ടികളെ ഒഴിവുസമയങ്ങളില്‍ ബാബ മുറിയിലേക്കു വിളിക്കുന്നതു പതിവായിരുന്നതായാണ് റിപ്പോർട്ട്. താന്‍ കൃഷ്ണനും കുട്ടികള്‍ ഗോപികമാരാണെന്നും കുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കും. വസ്ത്രങ്ങളഴിച്ചു വച്ചതിനുശേഷം ഒന്നിച്ചു നൃത്തം ചെയ്യിപ്പിക്കുമെന്നാണു പ്രധാന പരാതി. കൂടാതെ പരീക്ഷ തലേന്ന്, പഠിച്ചതു മറക്കാതിരിക്കാന്‍ കുട്ടികളെ ചുംബിക്കുന്നതും പതിവായിരുന്നു. പലപ്പോഴും കയറിപിടിച്ചിരുന്നതായും പരാതിയിലുണ്ട്. പലപ്പോഴും ശരീര ഭാഗങ്ങളിൽ കയറി പിടിച്ചിരുന്നതായും പരാതിയിലുണ്ട്. അതേ സമയം, ശിവശങ്കര്‍ ബാബ രാജ്യത്തിനു പുറത്താണെന്നാണു സൂചന.സുശീല്‍ ഹരി സ്കൂളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും ബാബയുടെ കടുത്ത ആരാധകരാണ്. ആയതിനാല്‍ തന്നെ മോശം അനുഭവമുണ്ടായിട്ടും പലകുട്ടികളും പുറത്തുപറയാന്‍ തയാറായിരുന്നില്ല. അടുത്തിടെ പത്മശേശാദ്രി ബാലഭവനിലെ അധ്യാപകന്റെ ലൈംഗികാതിക്രമങ്ങള്‍ പുറത്തുവന്നതോടെയാണു പൂര്‍വവിദ്യാര്‌‍ഥികള്‍ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ തയറായത്.ഇതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്.

Related Topics

Share this story