Times Kerala

കൊല്ലത്ത് എക്‌സസൈസ് സംഘം കണ്ടെത്തിയത് ഹൈടെക് വാറ്റ് കേന്ദ്രം: 220 ലിറ്റർ കോട പിടികൂടി

 
കൊല്ലത്ത് എക്‌സസൈസ് സംഘം കണ്ടെത്തിയത് ഹൈടെക് വാറ്റ് കേന്ദ്രം: 220 ലിറ്റർ കോട പിടികൂടി

കൊല്ലം: കൊട്ടിയം കൊഞ്ചികടവിൽ എക്സൈസ് സംഘം കണ്ടെത്തിയത് ഹൈടെക് വാറ്റ് കേന്ദ്രം. 220 ലിറ്റർ കോടയും ഹൈടെക് വാറ്റ് ഉപകരണങ്ങളുമാണ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടിയത്. നേരത്തെ ഈ ഭാഗത്ത് നിന്ന് 800 ലിറ്റർ കോടയും 30 ലിറ്റർ ചാരായവും എക്‌സൈസ് സംഘം പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൈടെക്ക് വാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്. എക്സൈസ് പ്രിവൻ്റിവ് ഓഫിസർമാരായ എസ് നിഷാദ്, വിനോദ് ആർ ജി, സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി.ആർ ജ്യോതി, രാഹുൽ ആർ രാജ്, എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്..

Related Topics

Share this story