Times Kerala

മിഷന്‍ ഫ്യൂമിഗേഷന്‍ ക്യാമ്പയിന് തുടക്കമായി

 
മിഷന്‍ ഫ്യൂമിഗേഷന്‍ ക്യാമ്പയിന് തുടക്കമായി

കൊല്ലം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി ഓഫീസിന്റെയും പത്തനാപുരം ഗാന്ധിഭവന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ ക്ഷേമസ്ഥാപനങ്ങളിലും സൗജന്യ അണുനശീകരണം നടത്തുന്ന മിഷന്‍ ഫ്യൂമിഗേഷന്‍ ക്യാമ്പയിന് തുടക്കമായി. ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ ഫോഗ് മെഷീന്‍ പ്രവര്‍ത്തിപ്പിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. വയോജനകേന്ദ്രങ്ങള്‍, സാമൂഹിക-മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവിടങ്ങളില്‍ വരുംദിവസങ്ങളില്‍ അണുനശീകരണം നടത്തും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കലക്‌ട്രേറ്റ് പരിസരം അണുവിമുക്തമാക്കി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. കെ. ഉഷ, ഗാന്ധിഭവന്‍ അസിസ്റ്റന്റ് സെക്രട്ടറി ജി.ഭുവനചന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, ഗാന്ധിഭവന്‍ എക്സിക്യൂട്ടീവ് മാനേജര്‍ ബി. പ്രദീപ്, ഗാന്ധിഭവന്‍ തണലിടം പ്രോജക്ട് അഡീഷനല്‍ മാനേജര്‍ കെ. സോമരാജന്‍, ഷിബു റാവുത്തര്‍, ഗാന്ധിഭവന്‍ വോളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫ്യൂമിഗേഷന്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ 9605046000 നമ്പരില്‍ ബന്ധപ്പെടാം.

Related Topics

Share this story