Times Kerala

കോവിഡ് വാക്‌സിന് ഇനി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല

 
കോവിഡ് വാക്‌സിന് ഇനി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി ഇനി മുൻ‌കൂർ ആയി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച്ച അറിയിച്ചു. മുൻ‌കൂർ രജിസ്റ്റർ ചെയ്യാതെയും സമയം തീരുമാനിക്കുകയും ചെയ്യാതെ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവര്ക്കും ഇനി വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തി കുത്തിവെയ്പ്പ് എടുക്കാം. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് തത്സമയം രജിസ്റ്റർ ചെയ്യുന്നതാണ് പുതിയ രീതി. ‘വാക്ക് ഇൻ രജിസ്‌ട്രേഷൻ’എന്നാണ് ഇതിന് പറയുക.

Related Topics

Share this story