Times Kerala

ഇസ്രായേൽ എംബസി ആക്രമണത്തെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം

 
ഇസ്രായേൽ എംബസി ആക്രമണത്തെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം

ന്യൂഡൽഹി: ഇസ്രായേൽ എംബസി ആക്രമണത്തെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐ. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് എൻഐഎ ഈ കാര്യം അറിയിച്ചത്. ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ഫോണിലൂടെയോ വിവരങ്ങൾ കൈമാറാം. പ്രതികളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നല്കുന്നവർക്കാണ് പാരിതോഷികം. ജനുവരി 30 നാണ് ഡൽഹിയിലെ ഇസ്രേയൽ എംബസിക്ക് നേരെ ആക്രമണമുണ്ടായത്. ചെറിയ സ്പോടനമായിരുന്നു നടന്നത്. സംഭവത്തിൽ ആർക്കും പരുക്കേറ്റില്ല.

Related Topics

Share this story