Times Kerala

റോയല്‍ എന്‍ഫീൽഡ് 500 സിസിക്ക് വിപണിയിൽ വൻ ഇടിവ്

 
റോയല്‍ എന്‍ഫീൽഡ് 500 സിസിക്ക് വിപണിയിൽ വൻ ഇടിവ്

റോയൽ എന്‍ഫീൽഡ് ബുള്ളെറ്റിന് വിപണിയിൽ വൻ ഇടിവ്. 500 സിസി വാഹനങ്ങൾക്കാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. ക്ലാസിക്ക് 500 മോഡലിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. 500 സിസിയിൽ വേറെ ബൈക്കുകൾ വന്നതും ബജാജ് ഡോമിനോർ വിപണിയിൽ എത്തിയതെല്ലാം ഇടിവിന് കാരണമായി.

74.16 ശതമാനം ഇടിവാണ് ക്ലാസിയ്ക്കിന് സംഭവിച്ചിരിക്കുന്നത്. ഇന്ത്യയിൽ വർഷങ്ങളായി ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന ബൈക്കുകളിൽ ഒന്നായിരുന്നു റോയല്‍ എന്‍ഫീൽഡ്. ജാവായും, അതുപോലെ മറ്റ് കമ്പനികളും ഇന്ത്യയിൽ എത്തിയതോടെ ബുള്ളറ്റിന്റെ ഡിമാൻഡ് കുറഞ്ഞു. കോണ്ടിനെന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നെ മോഡലുകൾക്ക് ഇന്ത്യയിൽ നല്ല പ്രതികരണം ഉണ്ട്.

Related Topics

Share this story