Times Kerala

‘ട്രൈമെറേസുറുസ് മാക്രോലെപ്പിസ്’ മൂന്നാറിൽ കണ്ടെത്തിയത് അപൂർവയിനം പാമ്പ്

 
‘ട്രൈമെറേസുറുസ് മാക്രോലെപ്പിസ്’ മൂന്നാറിൽ കണ്ടെത്തിയത് അപൂർവയിനം പാമ്പ്

ഇടുക്കി: അപൂർവയിനം കുഞ്ഞൻ പാമ്പിനെ കണ്ടെത്തി. വാഹന പരിശോധന നടത്തവെ മൂന്നാര്‍ ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥരാണ് പാമ്പിനെ കണ്ടത്. ബസ് സ്റ്റോപ്പിന്റെ കൈവരിയില്‍ ഇരിക്കുന്ന പാമ്പിനെ കണ്ട പൊലീസ് മൂന്നാറിലെ പരിസ്ഥിതി പ്രവര്‍ത്തകനായ റിച്ചാര്‍ഡ് ഹാഡ്‌ലിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഹാഡ്‌ലിയെത്തി പാമ്പിനെ പിടികൂടി സമീപത്തെ പൊന്തകാട്ടില്‍ വിടുകയായിരുന്നു.ലാര്‍ജ്ജ് സ്‌കെയില്‍ഡ് ഗ്രീന്‍ പിറ്റ് വൈപ്പര്‍ എന്ന് പേരുള്ളതാണ് ഈ കുഞ്ഞന്‍ പാമ്പെന്നാണ് വിവരം. സമുദ്രനിരപ്പില്‍ നിന്നും ഉയരമുള്ള പ്രദേശങ്ങളില്‍ മാത്രം കാണപ്പടുന്ന ഇവ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്‍റെ റെഡ് കാറ്റഗറി ലിസ്റ്റില്‍ ഉള്‍പ്പെടുന്നവയാണ്. ട്രൈമെറേസുറുസ് മാക്രോലെപ്പിസ് എന്നതാണ് ഇവയുടെ ശാസ്ത്രീയ നാമം.

Related Topics

Share this story