Times Kerala

തങ്കമണിയിൽ വൻ വ്യാജമദ്യ വേട്ട ; 800 ലിറ്റർ കോടയും 80 ലിറ്റർ ചാരായവും എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു

 
തങ്കമണിയിൽ വൻ വ്യാജമദ്യ വേട്ട ; 800 ലിറ്റർ കോടയും 80 ലിറ്റർ ചാരായവും എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു

ഇടുക്കി : തങ്കമണി അമ്പലമേട് മേഖലയിലെ പാറയിടുക്കിൽ പ്രവർത്തിച്ചിരുന്ന വാറ്റ് കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി. ഇവിടെ നിന്നും 80 ലിറ്റർ ചാരായവും 800 ലിറ്റർ കോടയും എക്‌സൈസ് പിടികൂടി നശിപ്പിച്ചു. അതേസമയം, ഉദ്യോഗസ്ഥരെ കണ്ടതും സ്ഥലത്തുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു. അമ്പലമേട് സ്വദേശി പാറയിൽ അനീഷ് എബ്രഹാ (31)ആണ് ഓടി രക്ഷപ്പെട്ടത്. ഇയാൾക്കെതിരെ കേസ് എടുത്തു.

Related Topics

Share this story