Times Kerala

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

 
പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. നാര്‍ക്കോട്ടിക് ഡിവൈഎസ്പി വി എം കൃഷ്ണദാസിനാണ് അന്വേഷണ ചുമതല. ഇതു സംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി.

സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മരണത്തിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ ദുര്‍വാശിയാണെന്ന ആരോപണമാണ് സി.പി.എം ജില്ലാ കമ്മിറ്റിയും ഉന്നയിക്കുന്നത്.

അതേസമയം, ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ ഭരണനേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാനസമിതിയംഗം പി. ജയരാജന്‍. ധര്‍മശാലയില്‍ സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് വീഴ്ച തുറന്നുസമ്മതിച്ചത്. സംഭവത്തിൽ സെക്രട്ടറി ദുര്‍വാശി കാണിച്ചു. കെട്ടിടത്തിന്‍റെ ന്യൂനതകള്‍ പരിഹരിച്ചിട്ടും ലൈസന്‍സ് നല്‍കിയില്ല. സെക്രട്ടറി നിഷേധക നിലപാടാണ് സ്വീകരിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ ഉദ്യോഗസ്ഥരുടേത് ഗുരുതര അനാസ്ഥയാണന്ന് പറഞ്ഞ ജയരാജൻ, ഇവർക്കെതിരെ നിയമനടപടി വേണമെന്നും ആവശ്യപ്പെട്ടു.

Related Topics

Share this story