Times Kerala

നോവാവാ‌ക്‌സിന്റെ പുതിയ കൊവിഡ് വാക്‌സിന്‍ വിവിധ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദം; ഇടത്തരം,​ ഗൗരവകരമായ രോഗബാധിതരിൽ 100 ശതമാനവും ആകെ 90 ശതമാനവും ഫലപ്രദമെന്ന് കമ്പനി

 
നോവാവാ‌ക്‌സിന്റെ പുതിയ കൊവിഡ് വാക്‌സിന്‍ വിവിധ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദം; ഇടത്തരം,​ ഗൗരവകരമായ രോഗബാധിതരിൽ 100 ശതമാനവും ആകെ 90 ശതമാനവും ഫലപ്രദമെന്ന് കമ്പനി

അമേരിക്കൻ മരുന്ന് കമ്പനിയായ നോവാവാ‌ക്‌സിന്റെ പുതിയ കൊവിഡ് വാക്‌സിൻ രോഗത്തിന്റെ വിവിധ വകഭേദങ്ങൾക്കെതിരെ വളരെ ഫലപ്രദമെന്ന് വെളിപ്പെടുത്തൽ.
പുതിയ വകഭേദങ്ങൾക്കെതിരെ 93 ശതമാനം വാക്‌സിൻ ഫലപ്രമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിൽ ഇടത്തരം,​ ഗൗരവകരമായ രോഗബാധിതരിൽ 100 ശതമാനം ഫലപ്രദവും ആകെ 90 ശതമാനം ഫലപ്രദവുമാണ് വാക്‌സിൻ എന്നാണ് വിവരം.നോവാവാക്‌സ് എൻ‌വി‌എക്‌സ്-കോവ് 2373 എന്ന പുതിയ വാക്‌സിൻ 90.4 ശതമാനം ഫലപ്രാപ്‌തിയാണ് ആകെ പ്രകടിപ്പിച്ചത്. വലിയ രോഗമുള‌ളവരിൽ 100 ശതമാനം ഫലപ്രാപ്‌തിയുമുണ്ടായി. ഈ വർഷം മൂന്നാം പാദത്തിൽ അംഗീകാരത്തിനായി ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷനെ സമീപിക്കാനാണ് കമ്പനി തീരുമാനം.ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ പ്രതിമാസം 100 മില്യൺ ഡോസുകൾ ഉൽപാദിപ്പിക്കാനാണ് കമ്പനി തീരുമാനമെന്നും പ്രതിമാസം 150 മില്യൺ ഡോസ് ഈ വർഷം അവസാനത്തോടെ ഉൽപാദിപ്പിക്കാൻ കഴിയുമെന്നും കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു.

Related Topics

Share this story