Times Kerala

കൊല്ലത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും

 
കൊല്ലത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും

കൊല്ലം: പത്തനാപുരത്ത് ബോംബ് കണ്ടെത്തിയ സംഭവത്തിൽ ഭീകരവാദ ബന്ധം അന്വേഷിക്കും. ബോംബ് കണ്ടെത്തിയ പ്രദേശത്ത് സംസ്ഥാന ഭീകര വിരുദ്ധ സേനയും പോലീസും ചൊവ്വാഴ്ച സംയുക്തമായി പരിശോധന നടത്തും.വനം വികസന കോര്‍പ്പറേഷന് കീഴിലുള്ള കശുമാവിന്‍ തോട്ടത്തിലാണ് സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. നാല് ഡിറ്റനേറ്ററുകളും രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകളുമടക്കമുള്ള സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. സ്‌ഫോടന വസ്തുക്കള്‍ എത്തിച്ചവരെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ പാറമടയിലെ ആവശ്യത്തിനായി എത്തിച്ചതാണോ സ്‌ഫോടക വസ്തുക്കള്‍ എന്ന കാര്യവും പരിശോധിച്ചു വരുന്നുണ്ട്.

Related Topics

Share this story