Times Kerala

കൊടകര കള്ളപ്പണ കവർച്ച കേസിൽ അന്വേഷണ സംഘം കോടതിയിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

 
കൊടകര കള്ളപ്പണ കവർച്ച കേസിൽ അന്വേഷണ സംഘം കോടതിയിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

കൊച്ചി: കൊടകര കള്ളപ്പണ കവർച്ച കേസിൽ അന്വേഷണ സംഘം കോടതിയിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. പ്രതികളിൽ നിന്ന് കണ്ടെടുത്ത പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ധർമരാജൻ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. പണം തന്റെയും സുനിൽ നായികിന്റെതുമാണെന്ന് ഹർജിയിൽ പറയുന്നു.

വാഹനം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഷാംജീറും ഹർജി നൽകിയിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനുള്ള പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നും ഹർജിയിൽ പറയുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അന്വേഷണ സംഘത്തോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.

Related Topics

Share this story