ഓർമയിൽ ഒരു ശിശിരം പുതിയ പോസ്റ്റർ റിലീസ് ചെയ്തു
Jun 22, 2019, 21:59 IST
ദീപക് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓർമയിൽ ഒരു ശിശിരം.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂൺ 28-ന് പ്രദർശനത്തിന് എത്തും. ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആര്യൻ ആണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ് ആണ്. ബേസിൽ, സുധീർ കരമന, പാർവതി, പ്രദീപ് കോട്ടയം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജ് ആണ്.