Times Kerala

തമിഴ്‌നാട്ടില്‍ 12,772 പേര്‍ക്ക് കൂടി കൊവിഡ്; മരണം 254

 
തമിഴ്‌നാട്ടില്‍ 12,772 പേര്‍ക്ക് കൂടി കൊവിഡ്; മരണം 254

ചെന്നൈ: തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി 254 മരണവും റിപ്പോര്‍ട്ടു ചെയ്തു. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 23,66,493 ആയി. മരണസംഖ്യ 29,801 ആയി. 25,561 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 21,99,808 ആയി. 1,36,884 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

Related Topics

Share this story