Times Kerala

ആരാധനാലയങ്ങള്‍ക്കും ഇളവ് അനുവദിക്കണം: കൈഫ്

 
ആരാധനാലയങ്ങള്‍ക്കും ഇളവ് അനുവദിക്കണം: കൈഫ്

തിരുവനന്തപുരം: ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആരാധനാലയങ്ങൾക്കും അനുമതി നല്‍കണമെന്ന് കൈഫ് പ്രസിഡന്റ് നിസാമുദ്ധീന്‍ ഖാസിമി കരുനാഗപ്പള്ളി, സെക്രട്ടറി പൂവാര്‍ ഷമീര്‍ ഖാസിമി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിവിധ ഘട്ടങ്ങളായി ഇളവുകള്‍ പ്രഖ്യാപിക്കുമ്ബോള്‍ അതില്‍ ആരാധനാലയങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഈ വിഷം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും ആവശ്യപ്പെട്ടു.

Related Topics

Share this story